
സ്വന്തം ലേഖകൻ
കോട്ടയം: നഗരസഭയിൽ ചട്ടങ്ങൾ മറികടന്ന് മുന്നറിയിപ്പില്ലാതെ കൗൺസിൽ യോഗം വിളിച്ച് ചേർത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നഗരസഭാ ചെയർപേഴ്സനെ ഉപരോധിച്ചു.
മൂന്ന് പ്രവൃത്തി ദിവസം മുൻപെങ്കിലും അജണ്ടകൾ നൽകി കൗൺസിൽ വിളിക്കണമെന്നാണ് ചട്ടം. എന്നാൽ അഴിമതിയിൽ മുങ്ങിക്കുളിച്ചു നില്ക്കുന്ന കോട്ടയം നഗരസഭയുടെ ഫയലുകൾ പഠിച്ച് സംസാരിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവസരം നഷ്ടപ്പെടുത്തിയെന്നാരോപിച്ചാണ് ഉപരോധം ഏർപ്പെടുത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group

അഴിമതിയുമായി ബന്ധപ്പെട്ട അജണ്ടകൾ കൗൺസിൽ യോഗത്തിൽ ചർച്ചയ്ക്ക് വരുമ്പോൾ മുൻകൂട്ടി യോഗം വിളിച്ചാൽ ഫയലുകൾ പഠിച്ച് സംസാരിക്കാനുള്ള അവസരം പ്രതിപക്ഷത്തിന് ലഭിക്കും.ഇത് ഒഴിവാക്കാനാണ് കൗൺസിൽ യോഗം മുന്നറിയിപ്പില്ലാതെ വിളിച്ച് ചേർത്തതെന്ന് പ്രതിപക്ഷ നേതാവ് ഷീജാ അനിൽ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
കൗൺസിൽ യോഗം കൂടുന്നത് മൂന്ന് പ്രവർത്തി ദിവസത്തിന് മുൻപ് അജണ്ടയടക്കം നല്കി അറിയിച്ചിരിക്കണമെന്നാണ് ചട്ടം.
അടിയന്തിര സാഹചര്യമുണ്ടായാൽ തലേദിവസം വിളിച്ച് ചേർക്കാം. എന്നാൽ ഇവിടെ അത്തരത്തിൽ ഒരു സാഹചര്യമില്ലായെന്നും ഷീജാ അനിൽ കൂട്ടിച്ചേർത്തു.

മുന്നറിയിപ്പില്ലാതെ കൗൺസിൽ യോഗം വിളിച്ച് ചേർത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ നിങ്ങളോട് അനുവാദം വാങ്ങേണ്ട ആവശ്യമില്ലെന്നാണ് ചെയർപേഴ്സൺ പറഞ്ഞതെന്നും പ്രതിപക്ഷം ആരോപിച്ചു.
അഴിമതിയിൽ മുങ്ങിക്കുളിച്ച് നില്ക്കുന്ന കോട്ടയം നഗരസഭയിൽ നിരവധി വിഷയങ്ങളിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്.
തേർഡ് ഐ ന്യൂസ് മാത്രം നല്കിയ മൂന്ന് പരാതികളിൽ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്.









