വകുപ്പിലെ അനധികൃത സ്ഥാനക്കയറ്റം:  പ്രതിഷേധവുമായി മോട്ടോർ വാഹന വകുപ്പ് സാങ്കേതിക വിഭാഗം: അസോസിയേഷൻ ധർണ നടത്തി : വീഡിയോ ഇവിടെ കാണാം

വകുപ്പിലെ അനധികൃത സ്ഥാനക്കയറ്റം: പ്രതിഷേധവുമായി മോട്ടോർ വാഹന വകുപ്പ് സാങ്കേതിക വിഭാഗം: അസോസിയേഷൻ ധർണ നടത്തി : വീഡിയോ ഇവിടെ കാണാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കേരളാ മോട്ടോർ വാഹന വകുപ്പ് ഗസറ്റഡ് ഓഫീസേർസ് അസോസിയേഷന്റേയും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പക്ടേർസ് അസോസിയേഷന്റേയും സംയുക്ത നേതൃത്യത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്കിനോടനുബന്ധിച്ച് ജില്ലയിലെ മോട്ടോർ വാഹന വിഭാഗം സാങ്കേതിക വിഭാഗം ജീവനക്കാർ കളക്‌ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തി.വീഡിയോ ഇവിടെ കാണാം

മോട്ടോർ വാഹന വകുപ്പിലെ നിലവിലുള്ള ക്ലറിക്കൽ വിഭാഗത്തിന് അന്യായയമായി നല്കിവരുന്ന ജോ: ആർ ടി ഒ പ്രമോഷൻ നിർത്തലാക്കണമെന്നും സാങ്കേതിക യോഗ്യതയുള്ളവർക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്ന പ്രമോഷൻ പോസ്റ്റുകളിലേക്ക് അയോഗ്യരായവരെ നിയമിക്കുന്ന സ്‌പെഷ്യൽ റൂൾ ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിസ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പ്രതിഷേധ ധർണ്ണയിൽ കോട്ടയം ജില്ലയിലെ എല്ലാ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുത്തു. ഗോപകുമാർ എസ് , കിഷോർ പി.ജി അസി: മോട്ടോർ വെഹിക്കിൾ സ് അസോ: ഭരത് ചന്ദ്രൻ, ശ്രീരാജ് എസ് , ബിജോയി എൻ, ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടോജോ എം തോമസ് എന്നിവരും പങ്കെടുത്തു.