video
play-sharp-fill

മെട്രൊപൊളിസ് ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡിന്റെ അത്യാധുനികവും അതിനൂതനവുമായ ലബോറട്ടറി ഇനി കോട്ടയത്തും

മെട്രൊപൊളിസ് ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡിന്റെ അത്യാധുനികവും അതിനൂതനവുമായ ലബോറട്ടറി ഇനി കോട്ടയത്തും

Spread the love

സ്വന്തം ലേഖിക

കോട്ടയം: രോഗനിര്‍ണ്ണയരംഗത്ത് രാജ്യത്തെ മുന്‍നിരസേവനദാതാക്കളായ മെട്രോപൊളിസ് ഹെല്‍ത്ത്കെയര്‍ ലിമിറ്റഡ് കോട്ടയം ജില്ലയില്‍ അതിനൂതനമായ രോഗനിര്‍ണ്ണയകേന്ദ്രം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.

അത്യാധുനികവും ലോകോത്തരനിലവാരവുമുളള ഈ ലാബിന് പ്രതിദിനം 500 സാമ്പിളുകളെടുത്ത് ദൈനംദിന രോഗനിര്‍ണ്ണയം മുതല്‍ ഉയര്‍ന്ന തരത്തിലുളള മോളിക്യുലര്‍ രോഗനിര്‍ണ്ണയങ്ങള്‍ വരെ നടത്താനുളള ശേഷിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെട്രോപൊളിസ് ഹെല്‍ത്ത്‌കെയറിന്റെ നൂതനസൗകര്യങ്ങളോടുകൂടിയ വിപുലമായ രോഗനിര്‍ണ്ണയ ലബോറട്ടറി ഉദ്ഘാടനം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ രോഗനിര്‍ണയ കേന്ദ്രത്തിന്റെ സാനിധ്യം നമ്മുടെ കോട്ടയം നഗരത്തിന്റെ ആരോഗ്യ സംരക്ഷണത്തെ കൂടുതല്‍ ഉത്തേജിപ്പിക്കും.

മെട്രോകെയര്‍ ഹെല്‍ത്ത്‌കെയറിന്റെ മികച്ച സാങ്കേതിക വിദ്യയും രോഗനിര്‍ണ്ണയ സംവിധാനങ്ങളും ഇപ്പോള്‍ ഇതാ നമ്മുടെ വീടിനരികില്‍ എത്തിയിരിക്കുകയാണ്,” മെട്രോപൊളിസ് ഹെല്‍ത്ത് കെയറിന്റെ കോട്ടയത്തെ അതിവിപുലമായ ലാബ് ഉദ്ഘാടനം ചെയ്തുകൊണ്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.

”മികച്ച ഗുണനിലവാരമുളള സേവനങ്ങളും സമയബന്ധിതമായി റിപ്പോര്‍ട്ടുകളും ഉപയോഗിച്ച്‌ സമുഹത്തെ സേവിക്കുന്നതിന് കൂടുതല്‍ ലാബുകള്‍ തുടങ്ങി സേവനം വിപൂലികരിക്കുന്നതിന് മുന്‍നിരയിലുളള മെട്രൊപോളിസ് ഹെല്‍ത്ത് കെയര്‍ ലമിറ്റഡ് ലബോറട്ടറീസ് പ്രധാന്യം നല്‍കിവരുന്നുവെന്ന് മെട്രൊപൊളീസ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുരേന്ദ്രന്‍ ചെമ്മന്‍കോട്ടില്‍ അഭിപ്രായപ്പെട്ടു.

തൃശ്ശൂര്‍, കോഴിക്കോട്, തിരുവനന്തപുരം കൊച്ചി, കണ്ണൂര്‍ തുടങ്ങി വിവിധ നഗരങ്ങളില്‍ 25 രോഗനിര്‍ണ്ണയ ലാബുകളും, അവയ്ക്കു പുറമെ ആശുപത്രികള്‍ക്ക് പ്രയോജനകരമാംവിധം 70 ഓളം കളക്ഷന്‍ കേന്ദ്രങ്ങളും സ്ഥാപിച്ചുകൊണ്ട് ഇതിനകം രോഗനിര്‍ണ്ണയരംഗത്ത് മെട്രോപൊളിസിന്റെ ചുവടുവെപ്പ് കേരളത്തിലുടന്നീളം വ്യാപിപ്പിച്ചിരിക്കുകയാണ്. ഞങ്ങളുടെ നിലവിലെ ശാഖകളില്‍ നിന്നും ജനങ്ങള്‍ക്ക് ഇപ്പോള്‍ ലഭ്യമായികൊണ്ടിരിക്കുന്ന ഉയര്‍ന്ന നിലവാരമുളള സേവനങ്ങളും കൃത്യമാര്‍ന്ന രോഗനനിര്‍ണ്ണയ ഫലങ്ങളും ഇനിമുതല്‍ കോട്ടയം നിവാസികള്‍ക്കും ലഭ്യമാക്കുകയെന്ന ഉത്തരവാദിത്തമാണ് ഇന്ന് ഇവിടെ നിറവേറ്റിയിരിക്കുന്നത്.” അദ്ദേഹം വിശദമാക്കി.