play-sharp-fill
മീനടത്ത് വഴിയോരക്കാറ്റ് ഒരുങ്ങുന്നു: ഇനി സായാഹ്നങ്ങളിൽ ഇളം വെയിലേറ്റ് കഥപറഞ്ഞിരിക്കാനൊരിടമായി

മീനടത്ത് വഴിയോരക്കാറ്റ് ഒരുങ്ങുന്നു: ഇനി സായാഹ്നങ്ങളിൽ ഇളം വെയിലേറ്റ് കഥപറഞ്ഞിരിക്കാനൊരിടമായി

തേർഡ് ഐ ബ്യൂറോ

കോട്ടയം: നാലുമണിക്കാറ്റ് മാതൃകയിൽ മീനടത്ത് വഴിയോരക്കാറ്റ് എന്ന പേരിൽ ടൂറിസം പദ്ധതിക്ക് തുടക്കമായി. നാട്ടുകാരുടെ നേതൃത്വത്തിൽ പാതയോരങ്ങൾ വൃത്തിയാക്കി. മീനടം പഞ്ചായത്ത് പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം തൈ നട്ടു ഉദ്ഘാടനം ചെയ്തു.

പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധു വിശ്വൻ, മീനടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഫിലിപ്പ്, മെമ്പർമാരായ ലാലി വർഗീസ്, റെജി ചാക്കോ, സിന്ധു റെജികുമാർ, സമിതി പ്രസിഡന്റ് ഗിരീന്ദ്രൻ പല്ലാട്ട് തുടങ്ങിയവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബഹുജന പങ്കാളിത്തത്തോട് കൂടി നടന്ന പരിപാടിയുടെ തുടർ പ്രവർത്തനങ്ങൾക്ക് ഒരു കമ്മറ്റി രൂപീകരിച്ചു. ഭാരവാഹികളായി രക്ഷാധികാരി – പഞ്ചായത്തു പ്രസിഡന്റ് (മോനിച്ചൻ കിഴക്കേടം), പ്രസിഡന്റ് – ഗിരീന്ദ്രൻ നായർ പല്ലാട്ടു, വൈസ് പ്രസിഡന്റ് – ബിജു പല്ലാട്ടു, സെക്രട്ടറി – ജൂബി വര്ഗീസ് വേലംപതിക്കൽ,ജോയിൻ സെക്രട്ടറി -ജേക്കബ് കെ ഡാനിയൽ, ട്രഷറർ വി വി അന്ത്രയോസ് വടക്കേൽ, കോ ഓർഡിനേറ്റർ – സാജൻ സജി മംഗലത്തു. 14 അംഗം കമ്മറ്റിയെയും തിരഞ്ഞെടുത്തു.
പൊതുജനങ്ങളുടെയും മീനടംകാരായ പ്രവാസികളുടെയും സഹായസഹകരണങ്ങളോട്കൂടിയാണ് പദ്ധതി പൂർത്തീകരിക്കുന്നത്