സ്വന്തം ലേഖിക
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിര്‍മിച്ചുകൊണ്ടിരുന്ന കെട്ടിടത്തിനു തീപിടിച്ചതിനെത്തുടര്‍ന്ന് ഇനി ഉപയോഗിക്കാന്‍ കഴിയുമോയെന്നു വിദഗ്ധ പരിശോധന നടത്താതെ പുനര്‍നിര്‍മാണം ആരംഭിച്ചതില്‍ ആക്ഷേപമുയര്‍ന്നു.
മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ജനറല്‍ സര്‍ജറി വിഭാഗം വാര്‍ഡിനായാണു കെട്ടിടം നിര്‍മിച്ചുകൊണ്ടിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഗ്‌നിബാധയെ തുടര്‍ന്നു പല നിലകളുടെയും ബീമിന്‍റെ സിമന്‍റ് ഇളകിപ്പോയശേഷം കമ്പി പുറത്തേക്കു തള്ളിനില്‍ക്കുന്നത് കാണുവാന്‍ കഴിയും.
ഈ വിധത്തില്‍ കേട് സംഭവിച്ച കെട്ടിടം വിദഗ്ധരെത്തി പരിശോധന നടത്താതെ പുനര്‍നിര്‍മാണം ആരംഭിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
തിങ്കളാഴ്ച അഗ്‌നിബാധയുണ്ടായ സ്ഥലം വൃത്തിയാക്കിയശേഷം ഇന്നലെയാണ് ഫോറന്‍സിക് വിദഗ്ധരെ കൊണ്ടുവന്നു പരിശോധന നടത്തിയത്.
അപകടം കഴിഞ്ഞു മൂന്നാംദിവസം പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെ കൊണ്ടുവന്നതിലും പൊതുമരാമത്ത് വകുപ്പിന് അതൃപ്തിയുണ്ട്.