ശ്വാസംമുട്ടലും കടുത്ത ചുമയുമായി എത്തിയ അസിസ്റ്റന്റ് വില്ലേജ് ഓഫീസർ ആശുപത്രിയിൽ മരിച്ചു; ചികിത്സ വൈകിയെന്ന് ആരോപണം; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ബന്ധുക്കളുടെ പരാതി

ശ്വാസംമുട്ടലും കടുത്ത ചുമയുമായി എത്തിയ അസിസ്റ്റന്റ് വില്ലേജ് ഓഫീസർ ആശുപത്രിയിൽ മരിച്ചു; ചികിത്സ വൈകിയെന്ന് ആരോപണം; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ബന്ധുക്കളുടെ പരാതി

Spread the love

ഏറ്റുമാനൂർ: ശ്വാസംമുട്ടലും കടുത്ത ചുമയും പിടിപെട്ടു കോട്ട യം മെഡിക്കൽ കോളജ് ആശുപ ത്രിയിലെത്തിച്ച ഹൃദ്രോഗി മരിച്ചു.

ചികിത്സ വൈകിയതാണു മര ണകാരണമെന്നാരോപിച്ചു ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. എറണാകുളം അയ്യംപുഴ നെടുവേ ലി മണി (45) ആണു മരിച്ചത്. മഞ്ഞപ്ര അസി. വില്ലേജ് ഓഫിസറായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 12.45ന് ആണു മണിയെ ആശുപത്രിയി ലെത്തിച്ചത്. മണിയുടെ അവസ്ഥ മോശമാ ണെന്ന് അറിയിച്ചെങ്കിലും വേണ്ട പരിഗണന നൽകിയില്ലെന്നാണു ബന്ധുക്കളുടെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നാണു മെഡിക്കൽ കോളജിലേക്കെത്തിച്ചത്. രണ്ടാഴ്ച മുൻപു മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേനായിരുന്നു.

രണ്ടുദിവസം മുൻപു സ്റ്റിച്ച് എടുക്കാൻ എത്തുകയും ചെയ്തിരുന്നു. തുടർന്നു വീട്ടിലേക്കു പോയെങ്കിലും ശ്വാസംമുട്ടലും ചുമയും അനുഭവപ്പെടുകയായിരുന്നു. സംഭവത്തിൽ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ഗാന്ധിനഗർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

സംഭവത്തെപ്പറ്റി മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പ്രതികരിച്ചില്ല.