വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ അപമാനിക്കാൻ ശ്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഒളിവില്‍
തൃശൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി.
കേസില്‍ സിപിഎം കാരപ്പാടം ബ്രാഞ്ച് സെക്രട്ടറി ശ്രേയസിനെതിരെ വീട്ടമ്മ പരാതി നല്‍കിയതോടെ ഇയാള്‍ നാട്ടില്‍ നിന്നും മുങ്ങി. പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്.
സിപിഎം ഇയാളെ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്നതാണ് ഉയരുന്ന ആക്ഷേപം.
രണ്ടാഴ്ച മുമ്ബ് നടന്ന സംഭവത്തില്‍ വെളളരിക്കുളങ്ങര പോലീസ് ഇയാള്‍ ക്കെതിരെ കേസെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുഹൃത്തിന്റെ ഭാര്യ കൂടിയായ യുവതിയുടെ വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം പ്രതി അതിക്രമിച്ച് കയറി അപമാനിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പാര്‍ട്ടി ഇടപെട്ട് കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു.
എന്നാല്‍ സുഹൃത്തിനെയും ഭാര്യയെയും മോശക്കാരിയായി ചിത്രീകരിക്കാൻ ശ്രേയസ് ശ്രമിച്ചതോടെയാണ് വീട്ടുകാര്‍ വീണ്ടും പരാതിയുമായി രംഗത്തെത്തിയത്.