play-sharp-fill
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും ആരോഗ്യമന്ത്രിയുടെ പിഎയും ചേർന്ന് നിയമന തട്ടിപ്പ് നടത്തുന്നുവെന്ന് ആശുപത്രി കോമ്പൗണ്ടിൽ ബോർഡ്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും ആരോഗ്യമന്ത്രിയുടെ പിഎയും ചേർന്ന് നിയമന തട്ടിപ്പ് നടത്തുന്നുവെന്ന് ആശുപത്രി കോമ്പൗണ്ടിൽ ബോർഡ്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ എച്ച്ഡിഎസ് ജീവനക്കാരെ വ്യാപകമായി തിരികി കയറ്റുന്നതായി പരാതി.

ക്ലീനിംഗ്, അറ്റൻഡർ, സെക്യൂരിറ്റി,
ഡിറ്റിപി ഓപ്പറേറ്റർ, നേഴ്സുമാർ, പിആർഒമാർ തുടങ്ങിയ തസ്തികകളിലാണ് ജീവനക്കാരെ വ്യാപകമായി തിരികി കയറ്റുന്നതെന്നാണ് ആരോപണമുയരുന്നത്.

ഈ വിവരം ചൂണ്ടിക്കാണിച്ച്
ആശുപത്രി സംരക്ഷണ സമിതിയുടെ പേരിൽ
ഹോസ്പിറ്റൽ കോംമ്പൗണ്ടിൽ ബോർഡ് വെച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യമന്ത്രിയുടെ പിഎ യും ആശുപത്രി സൂപ്രണ്ടും ചേർന്നാണ് ഈ നിയമന തട്ടിപ്പും അനധികൃത സ്ഥലം മാറ്റവും നടത്തുന്നതെന്നാണ് ബോർഡിൽ പറയുന്നത്.

ഇത് സംബന്ധിച്ച് ജീവനക്കാർക്കിടയിലും വൻ ആക്ഷേപമാണ് ഉയരുന്നത്. കുറച്ച് നാളുകളായി മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ടുമെൻ്റുകളിൽ ഇത്തരത്തിൽ അനധികൃതമായി ആളുകളെ തിരികി കയറ്റുന്നതായി ആക്ഷേപം ഉയർന്നിരുന്നു.

ജോലി കിട്ടാൻ അർഹരായ നിരവധി പേരാണ് പുറത്ത് നിൽക്കുന്നത്. അനധികൃത നിയമനങ്ങൾ സംബന്ധിച്ച് സർക്കാർ തല അന്വേഷണം വേണമെന്നാണ് ആശുപത്രി സംരക്ഷണ സമിതി ആവശ്യപ്പെടുന്നത്.