കോട്ടയം മെഡിക്കൽ കോളേജ്  മോർച്ചറിയിൽ ഫോട്ടോഗ്രാഫറുടെ തീവട്ടിക്കൊള്ള..! ഇൻക്വസ്റ്റ്  നടപടികൾക്കായി എത്തിക്കുന്ന മൃതദേഹത്തിന്റെ ഫോട്ടോയെടുക്കുന്നതിന് ഈടാക്കുന്നത് 4000 രൂപ…! പ്രതിദിനമെടുക്കുന്നത് പത്തിലധികം മൃതദേഹങ്ങളുടെ ഫോട്ടോ;  തട്ടുന്നത് ആയിരങ്ങൾ..! തീവട്ടിക്കൊള്ളയിൽ ബലിയാടാകുന്നതാകട്ടെ   മരിച്ചയാളിന്റെ ബന്ധുക്കളും പൊതുപ്രവർത്തകരും; കൊള്ളപ്പിരിവിന് നേരെ  കണ്ണടച്ച് ആശുപത്രി അധികാരികൾ..! തേർഡ് ഐ ന്യൂസ്  അന്വേഷണം !

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഫോട്ടോഗ്രാഫറുടെ തീവെട്ടിക്കൊള്ള.

ആത്മഹത്യയും കൊലപാതകവുമടക്കം പൊലീസിന് സംശയമുള്ള ദുരൂഹമരണങ്ങളുടെ ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി മൃതദേഹങ്ങളുടെ ഫോട്ടോ എടുക്കുന്നതിനാണ് നാലായിരം രൂപ ഫോട്ടോഗ്രാഫർ ഈടാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ് 1000 രൂപയായിരുന്നിടത്തു നിന്നാണ് ഒറ്റയടിക്ക് 4000 രൂപയായത്. എത്രയും പെട്ടന്ന് പോസ്റ്റ്മോർട്ടം നടപടികൾ തീർത്ത് മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിക്കേണ്ടതിനാൽ മരിച്ചയാളിന്റെ ബന്ധുക്കളോ, പൊതുപ്രവർത്തകരോ, പൊലീസോ പരാതി പറയാറില്ല.

കേവലം നാലോ അഞ്ചോ ഫോട്ടോ എടുത്ത് നൽകുന്നതിനാണ് ഇവർ ഈ കൊള്ള നടത്തുന്നത്

ദിനം പ്രതി പത്തോളം മൃതദേഹങ്ങളുടെ ഫോട്ടോയാണ് ഇയാൾ എടുക്കുന്നത്. പ്രതിദിനം ഇവർ കൊള്ളയടിക്കുന്നതാകട്ടെ 40,000ലധികം രൂപയാണ്. ഇത്തരത്തിൽ കൊള്ളയടിക്കുന്നതിന്റെ ഒരു വിഹിതം മെഡിക്കൽ കോളേജിലെ ചില പ്രധാനികൾ കൈപ്പറ്റുന്നതായും സൂചനയുണ്ട്.

ഇക്കാരണത്താലാണ് ഈ തീവെട്ടിക്കൊള്ള നിർബാധം തുടരുന്നതും ഉത്തരവാദിത്വപ്പെട്ടവർ ഈ പകൽ കൊള്ളയ്ക്ക് നേരെ കണ്ണടയ്ക്കുന്നതും !