play-sharp-fill
നിയമനത്തിന് വിചിത്ര യോഗ്യതാ നിർദ്ദേശവുമായി കോട്ടയം മെഡിക്കൽ കോളേജ് അധികൃതർ; മെഡിക്കൽ കോളേജിൽ അനധികൃതമായി ജോലി ചെയ്യുന്ന കുമരകം സ്വദേശിയെ നിയമിക്കുന്നതിനായി ഇറക്കിയ പരസ്യമെന്ന് സൂചന; മെഡിക്കൽ കോളേജിൽ നടക്കുന്ന അനധികൃത നിയമനങ്ങൾ ആരോഗ്യമന്ത്രി അറിയുന്നില്ലേ..?

നിയമനത്തിന് വിചിത്ര യോഗ്യതാ നിർദ്ദേശവുമായി കോട്ടയം മെഡിക്കൽ കോളേജ് അധികൃതർ; മെഡിക്കൽ കോളേജിൽ അനധികൃതമായി ജോലി ചെയ്യുന്ന കുമരകം സ്വദേശിയെ നിയമിക്കുന്നതിനായി ഇറക്കിയ പരസ്യമെന്ന് സൂചന; മെഡിക്കൽ കോളേജിൽ നടക്കുന്ന അനധികൃത നിയമനങ്ങൾ ആരോഗ്യമന്ത്രി അറിയുന്നില്ലേ..?

കോട്ടയം: മെഡിക്കൽ കോളേജിൽ ഡേറ്റാ മാനേജർ ഒഴിവിലേയ്കായി വിചിത്രമായ യോഗ്യതാ നിർദ്ദേശവും പരിചയസമ്പത്തും ആവശ്യപ്പെട്ട് അധികൃതർ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് അധികൃതർ.

 

ഡേറ്റാ മാനേജർ തസ്ഥിതകയിലേക്ക് താല്കാലിക അടിസ്ഥാനത്തിൽ ഒരു ഒഴിവിലേയ്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥിയോട് ആവശ്യപ്പെട്ടിരിക്കുന്ന യോഗ്യത കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദമാണ്. പരിചയം കംപ്യൂട്ടറൈസ്ഡ് സോഫ്റ്റ് വെയറിൽ ക്ലിനിക്കൽ സെറ്റിംഗ്സ് മാനേജിംഗ് ഡേറ്റാ എൻട്രി കൈകാര്യം ചെയ്യുന്നതിൽ മൂന്നു വർഷത്തെ പരിചയവും, കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജറി സ്പെഷ്യാലിറ്റിയിൽ ഡാറ്റാ ശേഖരണവും, രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങളും സർജിക്കൽ വ്യവസ്ഥകളും സർജിക്കൽ ആഡിറ്റിംഗും അറിഞ്ഞിരിക്കണം.

 

മേൽ പറഞ്ഞിരിക്കുന്ന പരിചയ സമ്പത്ത് എവിടെ നിന്നാണ് ലഭിക്കുന്നത് എന്നതാണ് പ്രസക്തമായ ചോദ്യം. കാർഡിയോ തൊറാസിക്ക് സർജറി നടക്കുന്ന ആശുപത്രികളിൽ ഉദ്യോഗാർത്ഥികൾക്ക് ഇങ്ങനെയുള്ള പരിശീലനം നല്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതിൻ്റെ മാനദണ്ഡമെന്താണ്? ഇതറിയുവാൻ ഒരു ജോലിക്കായി കാത്തിരിക്കുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് അവകാശമുണ്ട്. ഇവിടെ എന്തോ മറച്ചുവയ്ക്കപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ഉദ്യോഗാർത്ഥിയുടെ പ്രായപരിധി 40 വയസ്സ് എന്നതും ദുരൂഹതയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോൾ മെഡിക്കൽ കോളേജിൽ ഈ വിഭാഗത്തിൽ അനധികൃതമായി ജോലി ചെയ്യുന്ന കമരകം സ്വദേശിക്കു വേണ്ടിയാണ് ഈ ഒഴിവിലേയ്ക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം നല്കിയിരിക്കുന്നതെന്നാണ് അറിയുവാൻ കഴിയുന്നത്.

 

ഇൻ്റർവ്യൂ നടത്തുന്നതും നിയമനം നടത്തുന്നതും ആശുപത്രി അധികൃതർ തന്നെ ആയതിനാൽ ഇൻ്റർവ്യൂവിൽ പങ്കെടുത്ത ആരെ വേണമെങ്കിലും ഇവർക്ക് നിയമിക്കാം. മെഡിക്കൽ കോളേജിൽ അനധികൃതമായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന കുമരകം സ്വദേശിയെ നിയമിക്കുന്നതിനായി വേണ്ടിയാണ് ഇത്തരത്തിൽ ഒരു പരസ്യം നൽകിയിട്ടുള്ളത് എന്നാണ് ലഭിക്കുന്ന സൂചന