
കോട്ടയം മറിയപ്പള്ളിയിൽ മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഇതരസംസ്ഥാന തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു
കോട്ടയം: മറിയപ്പള്ളിയിൽ മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് യുവാവ് മണ്ണിനടിയില്‍പ്പെട്ടു. അതിഥി തൊഴിലാളിയായ സുശാന്ത് (24) ആണ് മണ്ണിനടയില്‍ കുടുങ്ങിക്കിടക്കുന്നത്. വീടിന്റെ നിര്‍മാണത്തിലിരിക്കുന്ന മതിലാണ് ഇടിഞ്ഞുവീണത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മതില്‍ കെട്ടുന്നതിനായി മണ്ണ് മാറ്റാനുള്ള ശ്രമത്തിനിടെ നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. മറ്റുള്ളവരെ രക്ഷപെട്ടെങ്കിലും സുശാന്ത് മണ്ണിനടിയില്‍ അകപ്പെടുകയായിരുന്നു.
കോട്ടയം ചിങ്ങവനം പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0