കോട്ടയം മണർകാട് കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് മണർകാട് സെന്റ് മേരിസ് സ്കൂളിലെ അധ്യാപകന്റെ മകൻ; അമലിന്റെ വിയോഗത്തിൽ വിറങ്ങലിച്ച് കൂട്ടുകാർ

കോട്ടയം മണർകാട് കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് മണർകാട് സെന്റ് മേരിസ് സ്കൂളിലെ അധ്യാപകന്റെ മകൻ; അമലിന്റെ വിയോഗത്തിൽ വിറങ്ങലിച്ച് കൂട്ടുകാർ

Spread the love

കോട്ടയം: മണര്‍കാട് മാലത്ത് റബ്ബര്‍ തോട്ടത്തിലെ വെള്ളക്കെട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥി അമലിന്റെ മരണത്തിൽ വിറങ്ങലിച്ച് വീട്ടുകാരും, നാട്ടുകാരും, കൂട്ടുകാരും.

 

മണര്‍കാട് സെന്റ്‌മേരീസ് സ്‌കൂളിലെ കൊമേഴ്സ് അധ്യാപകന്‍ ബെന്നിയുടെ മകന്‍ അമല്‍ മാത്യു കൂട്ടുകാരോടൊപ്പം റബ്ബര്‍ തോട്ടത്തിലെ വെള്ളക്കെട്ടില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. അതിനിടയിൽ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നുവെന്നു കൂട്ടുകാർ പറഞ്ഞു.

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ആദ്യം വെള്ളത്തിൽ ചാടി രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചു. എന്നാൽ, കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. ഇവർ ഉടൻതന്നെ നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ സംഘം ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന മഴയിലാണ് റബ്ബർ തോട്ടത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. സമൂപത്തുണ്ടായിരുന്ന തോടും നിറഞ്ഞ് കഴിഞ്ഞ അവസ്ഥയിലായിരുന്നു. ഇത് തിരിച്ചറിയാൻ കഴിയാതെ അമൽ മുങ്ങിതാഴ്ന്നതാകാമെന്നാണ് നി​ഗമനം. മണർകാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീരിച്ചു. അമലിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.