തായ്‌വാനില്‍ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തി ചൈന

തായ്‌വാനില്‍ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തി ചൈന

Spread the love

ബീജിങ്: തായ്‌വാനിൽ നിന്ന് ചില പഴങ്ങളും മത്സ്യങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തായ്‌വാനിലേക്കുള്ള മണൽ കയറ്റുമതിക്കും നിരോധനമുണ്ട്. ചൈനയുടെ മുന്നറിയിപ്പ് അവഗണിച്ച് യു.എസ് സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഈ നീക്കം.

ചൈനയുടെ പുതിയ നീക്കം സൂചിപ്പിക്കുന്നത് സന്ദർശനം ഗുരുതരമായ നയതന്ത്ര പ്രശ്നങ്ങൾക്ക് വഴി തുറന്നിട്ടിട്ടുണ്ടെന്നാണ്.
അതേസമയം, കീടനാശിനികളുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയതിനാലാണ് ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് ചൈനീസ് കസ്റ്റംസ് വകുപ്പിന്‍റെ വിശദീകരണം. കീടനാശിനികളുടെ സാന്നിധ്യത്തെക്കുറിച്ച് തായ്‌വാന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ആവർത്തിച്ചുള്ള പരിശോധനയിൽ ചില പഴങ്ങളിൽ (സിട്രസ് പഴങ്ങൾ) ഉയർന്ന അളവിൽ കീടനാശിനികൾ ഉണ്ടെന്ന് കണ്ടെത്തി. പാക്കേജുകളുടെ വിശദമായ പരിശോധനയിൽ കൊറോണ വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചതായും കസ്റ്റംസ് അധികൃതർ അറിയിച്ചു.

ഇവിടേക്കുള്ള മണൽ കയറ്റുമതിക്കും നിരോധനമുണ്ട്. ചൈനീസ് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ നോട്ടീസിൽ എന്തുകൊണ്ടാണ് മണലിന് നിരോധനം ഏർപ്പെടുത്തിയതെന്നതിന്‍റെ വിശദാംശങ്ങൾ നൽകിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group