video
play-sharp-fill

Saturday, May 17, 2025
HomeMainകോട്ടയം മലയോര മേഖല ആശങ്കയിൽ: 11 ഇടങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യത കൂട്ടിക്കൽ, തലനാട് ,...

കോട്ടയം മലയോര മേഖല ആശങ്കയിൽ: 11 ഇടങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യത കൂട്ടിക്കൽ, തലനാട് , തീക്കോയി പ്രദേശവാസികൾ ഉരുൾപൊട്ടൽ ഭീതിയിൽ

Spread the love

 

കോട്ടയം: കോട്ടയം ജില്ലയിൽ മഴ ശക്തമായാല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാൻ സാധ്യതയുള്ളത് പത്ത് ഇടങ്ങളില്‍. ജില്ലയില്‍, വിവിധ താലൂക്കുകളിലായി 10 ഇടങ്ങളില്‍ ഉരുള്‍ പൊട്ടലിനും 60 ഇടങ്ങളില്‍ വെള്ളപ്പൊക്കത്തിനും 11 ഇടങ്ങളില്‍ മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ടില്‍ പറയുന്നു.

 

കാഞ്ഞിരപ്പള്ളി, മീനച്ചില്‍, കോട്ടയം, വൈക്കം താലൂക്കുകളെയാണ് മഴ ഏറ്റവുമധികം ബാധിക്കുക. മൂന്നിലവ്, പൂഞ്ഞാർ, വടക്കേക്കര, തീക്കോയി, തലപ്പലം, പുഞ്ഞാർ നടുഭാഗം, പൂഞ്ഞാർ തെക്കേക്കര, കുട്ടിക്കല്‍, പ്ലാപ്പള്ളി, ഇളംകാട് എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നത്. മലയോര മേഖലയില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണിയുള്ളത്.

 

ഇത്തരത്തില്‍ മണ്ണിടിച്ചിലിന് സാധ്യതയേറിയ കൂടുതല്‍ പ്രദേശങ്ങളും കൂട്ടിക്കല്‍, തലനാട്, തീക്കോയി വില്ലേജുകളിലാണ് സ്ഥിതി ചെയ്യുന്നത്. കൂട്ടിക്കലില്‍ മാത്രം 11 ഇടത്താണ് മണ്ണിടിച്ചിലിന് സാധ്യത പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

2021 ഒക്ടോബര്‍ 16 നാണ് 21 പേരുടെ ജീവന്‍ അപഹരിച്ച കൂട്ടിക്കല്‍ ദുരന്തം ഉണ്ടായതിനു ശേഷമാണ് റിപ്പോർട്ട് ചർച്ചയായത്. റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൻ മഴ ശ്ക്തമായാല്‍ മലയോര മേഖലയില്‍ ഉള്ളവർ അതീവ ജാഗ്രത പുലർത്തണമെന്നും അവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കാൻ തയാറാകണമെന്നും അധികൃതർ പറയുന്നു.

 

സ്‌റ്റേറ്റ്‌ എമർജൻസി ഓപ്പറേഷൻ സെന്റർ തയാറാക്കിയ വിവിധ ദുരന്ത സൂചികാ ഭൂപടത്തിലാണ് ജില്ലയിലെ സ്‌ഥലങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments