play-sharp-fill
കോട്ടയം നഗരത്തിൽ ഒരാൾ പോലും പട്ടിണിയിലാകരുത്..! ആയിരത്തിലധികം പേർക്ക് ഭക്ഷണവുമായി നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചൺ: ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചതോടെ കമ്മ്യൂണിറ്റി കിച്ചൺ തെക്കുംഗോപുരത്തേയ്ക്കു മാറ്റി; ചിങ്ങവനത്തും കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കാൻ ഒരുങ്ങി നഗരസഭ

കോട്ടയം നഗരത്തിൽ ഒരാൾ പോലും പട്ടിണിയിലാകരുത്..! ആയിരത്തിലധികം പേർക്ക് ഭക്ഷണവുമായി നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചൺ: ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചതോടെ കമ്മ്യൂണിറ്റി കിച്ചൺ തെക്കുംഗോപുരത്തേയ്ക്കു മാറ്റി; ചിങ്ങവനത്തും കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കാൻ ഒരുങ്ങി നഗരസഭ

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരത്തിൽ ഒരാൾ പോലും പട്ടിണിയിൽ കഴിയരുതെന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ നിർദേശപ്രകാരം നഗരസഭ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിൽ വൻ തിരക്ക്.


നഗരസഭയുടെ ഓഫിസിനു സമീപത്തെ ക്യാന്റീനിൽ പ്രവർത്തിച്ചിരുന്ന കിച്ചൺ, ഇവിടെ എത്തുന്ന എല്ലാവർക്കും ഭക്ഷണം നൽകാനുള്ള ക്രമീകരണം ഒരുക്കാനാവാതെ വന്നതോടെ, പുതിയ സ്ഥലത്തേയ്ക്കു മാറ്റുകയായിരുന്നു. കൂടുതൽ സൗകര്യമുള്ള തെക്കുംഗോപുരത്തിലെ കാർത്തിക ഓഡിറ്റോറിയത്തിലേയ്ക്കാണ് നഗരസഭ കമ്മ്യൂണിറ്റി കിച്ചൺ മാറ്റിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ ചിങ്ങവനത്തെ പതിനഞ്ചു വാർഡുകൾക്കു വേണ്ടി ചിങ്ങവനം ദയറ പള്ളിയുടെ ഹാളിലും കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയുടെ നേതൃത്വത്തിലാണ് കോട്ടയം നഗരത്തിൽ വിശക്കുന്നവർക്ക് ഭക്ഷണം എത്തിക്കാൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

സംസ്ഥാന കേന്ദ്ര സർക്കാരുകൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെ കണ്ടെത്തിയ നഗരസഭ ഇവരെ തിരുവാതുക്കലിലെ നഗരസഭ ഹാളിലേയ്ക്കു മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ നഗരസഭ ആരോഗ്യ വിഭാഗം കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനവുമായി രംഗത്തിറങ്ങിയത്.

ആദ്യം നഗരസഭയുടെ ഓഫിസിനു സമീപത്തെ ക്യാന്റീൻ തന്നെ അടുക്കളയാക്കി മാറ്റി. എന്നാൽ, ഇവിടെ ദിവസവും ആയിരങ്ങൾ വന്ന് എത്തി ഭക്ഷണം വാങ്ങാൻ തുടങ്ങി. ഇതോടെ ഭക്ഷണം ഉണ്ടാക്കാൻ ഇവിടെ മതിയായ സൗകര്യം ഉണ്ടാകില്ലെന്ന് തിരിച്ചറിയുകയായിരുന്നു. തുടർന്നാണ് ഭക്ഷണം ഉണ്ടാക്കാനുള്ള സൗകര്യങ്ങളുള്ള തെക്കും ഗോപുരത്തിലെ കാർത്തിക ഓഡിറ്റോറിയത്തിൽ ക്രമീകരണം ഒരുക്കിയത്.

ഇത് കൂടാതെയാണ് ചൊവ്വാഴ്ച മുതൽ ചിങ്ങവനത്ത് കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിക്കുന്നത്. ഇവിടുത്തെ പതിനഞ്ചു വാർഡുകൾക്കു വേണ്ടി നഗരസഭ പരിധിയിലെ രണ്ടാമത്തെ കമ്മ്യൂണിറ്റി കിച്ചണാണ് പ്രവർത്തിപ്പിക്കുന്നത്. നേരത്തെ പനച്ചിക്കാട് പഞ്ചായത്തിലും കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിച്ചിരുന്നു.