കേരള കോൺഗ്രസിലെ വ്യാജനേയും ഒറിജിനലിനെയും ഇത്തവണ തിരിച്ചറിയാം എന്ന്  യൂ ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്.

കേരള കോൺഗ്രസിലെ വ്യാജനേയും ഒറിജിനലിനെയും ഇത്തവണ തിരിച്ചറിയാം എന്ന് യൂ ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്.

Spread the love

കോട്ടയം : കേരള കോൺഗ്രസിൽ യഥാർത്ഥത് ഏതെന്ന് ഈ ഇലക്ഷനോടെ തീരുമാനം ആകുമെന്ന് യൂ ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്.1964 ഒക്ടോബര്‍ 9ന് സമുദായാചാര്യന്‍ ഭാരത കേസരി മന്നത്തപ്പന്‍ തിരി തെളിച്ച്‌ കേരള കോണ്‍ഗ്രസിന് തുടക്കം കുറിച്ചത്.കേരള കോൺഗ്രസ്സും കോട്ടയവും തമ്മിൽ വളരെ വൈകാരികമായ ബന്ധങ്ങളുണ്ട്.

ഏറ്റവും കൂടുതൽ കേരള കോൺഗ്രസ്സ്കാർ ഉള്ള സ്ഥലങ്ങളിൽ ഒന്നാണ് കോട്ടയം.അതോടൊപ്പം കോട്ടയത്തെ കേരള കോൺഗ്രസ്സ്‌കാർ യൂ ഡി എഫ് നെ ആണ് കാലങ്ങളായി പിന്തുണക്കുന്നത് എന്ന കാര്യവും യൂ ഫി എഫ് ക്യാമ്പിന്റെ ആത്മാവിശ്വാസം വാനോളം ഉയർത്തുകയാണ്.

കേരള കോൺഗ്രസ്കാർക്ക് പുറമെ എൽ ഡി എഫ് അനുഭാവികൾ വരെ ഇത്തവണ യൂ ഡി എഫിനെ വിജയിപ്പിക്കാൻ ശ്രമിക്കും.ഫീൽഡിൽ വർക് ചെയ്യുമ്പോൾ ഇപ്രകാരമാണ് മനസിലാകുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.ഇത്തവണ ജനങ്ങൾ കൃത്യമായും മനസിലാക്കിയായിരിക്കും വോട്ട് ചെയുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെന്‍ഷന്‍ കിട്ടുന്നില്ല, ശമ്ബളം കിട്ടുന്നില്ല, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, റേഷന്‍കടകള്‍ പോലും അടഞ്ഞുപോകുന്നു, സപ്ലൈകോ ഔട്ട്‍ലെറ്റുകളൊക്കെ വളരെ മോശമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.ഇവയൊക്കെ ജനങ്ങൾക്ക് മനസിലായതാണ് .അവർ ഉചിതമായി തീരുമാനം എടുത്ത് മണ്ഡലത്തിൽ യൂ ഡി എഫിനെ വിജയിപ്പിക്കും എന്ന് ഉറച്ച ആത്മാവിശ്വാസത്തിൽ ആണ് സ്ഥാനാർഥി.