നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം; കുപ്രസിദ്ധ ഗുണ്ട മൂലേത്തുണ്ടി സാജനെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി; നാടുകടത്തിയത് മീനച്ചിൽ സ്വദേശിയെ

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം; കുപ്രസിദ്ധ ഗുണ്ട മൂലേത്തുണ്ടി സാജനെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി; നാടുകടത്തിയത് മീനച്ചിൽ സ്വദേശിയെ

Spread the love

സ്വന്തം ലേഖിക

കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി നാടുകടത്തി.

മീനച്ചിൽ മൂലേത്തുണ്ടി കോളനി ഭാഗത്ത് ഓലിക്കൽ വീട്ടിൽ കുഞ്ഞപ്പൻ മകൻ സാജൻ ജോർജ്ജ് (മൂലേത്തുണ്ടി സാജൻ40) നെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി പാലാ പോലീസ്‌ സ്റ്റേഷനില്‍ അടിപിടി,കഞ്ചാവ്‌, തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

കൂടാതെ കുട്ടികള്‍ക്ക് കഞ്ചാവ്‌ എത്തിച്ചു നല്‍കുന്നതിനും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. ഇയാള്‍ നിരന്തരം ഇത്തരത്തില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കാപ്പാ നിയമ നടപടിക്ക് ശുപാര്‍ശ നല്‍കിയത്.

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.