ശബരിമല സന്നിധാനം, പാമ്പ,ക്യാമ്പുകൾ അടച്ചുപൂട്ടി സംഘടനയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ അയ്യപ്പ വിശ്വാസികൾ ഒന്നിച്ചുനിന്ന് പോരാടണം;  അയ്യപ്പ സേവാ സംഘം നേതൃ സംഗമം ഉദ്ഘാടനം ചെയ്ത് ദേശീയ ജനറൽ സെക്രട്ടറി കൊയ്യം ജനാർദ്ദനൻ

ശബരിമല സന്നിധാനം, പാമ്പ,ക്യാമ്പുകൾ അടച്ചുപൂട്ടി സംഘടനയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ അയ്യപ്പ വിശ്വാസികൾ ഒന്നിച്ചുനിന്ന് പോരാടണം; അയ്യപ്പ സേവാ സംഘം നേതൃ സംഗമം ഉദ്ഘാടനം ചെയ്ത് ദേശീയ ജനറൽ സെക്രട്ടറി കൊയ്യം ജനാർദ്ദനൻ

Spread the love

സ്വന്തം ലേഖിക

ചെങ്ങന്നൂർ: അഖില ഭാരത അയ്യപ്പ സേവാ സംഘം പതിറ്റാണ്ടുകളായി നടത്തിവന്നിരുന്ന ശബരിമല സന്നിധാനം, പാമ്പ,ക്യാമ്പുകൾ അടച്ചുപൂട്ടിച്ചു സംഘടനയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ അയ്യപ്പ വിശ്വാസികൾ ഒന്നിച്ചുനിന്നു പോരാടണമെന്ന് അയ്യപ്പ സേവാ സംഘം ദേശീയ ജനറൽ സെക്രട്ടറി കൊയ്യം ജനാർദ്ദനൻ അഭ്യർത്ഥിച്ചു.

അയ്യപ്പ സേവാ സംഘം കേരളാ സ്റ്റേറ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ നേതൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനമാസ പൂജക്ക്‌ നടതുറന്ന മാർച്ച്‌ 14ന് പമ്പയിലും സന്നിധാനത്തും ക്യാമ്പുകൾ നടത്തുന്നതിനായി പലവ്യഞ്ജനങ്ങളും പച്ചക്കറികളുമായി എത്തിയ അയ്യപ്പ സേവാ സംഘം പ്രവർത്തകർക്ക് ക്യാമ്പ് നടത്താൻ കഴിയാതെ നിരാശയോടെ മടങ്ങേണ്ടി വന്നത് ഡി. വിജയകുമാറിന്റെ പിടിവാശി മൂലമാണെന്നും, ക്യാമ്പുകൾ തുറന്നു പ്രവർത്തിച്ചാൽ ശബരിമലയിൽ കലാപം ഉണ്ടാവുമെന്നും, അടച്ചുപൂട്ടുക മാത്രമേ മാർഗ്ഗമുള്ളൂ എന്ന വിജയകുമാറിന്റെ ഭീഷണി മൂലമാണ് ക്യാമ്പുകൾ അടച്ചു പൂട്ടാൻ കാരണമായതെന്നും കൊയ്യം കുറ്റപ്പെടുത്തി.

അയ്യപ്പ സേവാ സംഘം സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ്‌ പി. നരേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. അയ്യപ്പ സേവാ സംഘം ദേശീയ വൈസ് പ്രസിഡന്റ്‌ അഡ്വ.. ആർ. മനോജ്‌ പാലാ മുഖ്യ പ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി കെ. കൊച്ചുകൃഷ്ണൻ, തടത്തിവിള രാധാകൃഷ്ണൻ, പി. മനോഹരൻ, ഡി. ജയകുമാർ, സുരേഷ് പ്ലാപ്പള്ളി, മോഹൻ മുളക്കുഴ എന്നിവർ പ്രസംഗിച്ചു.