Spread the love

കറുകച്ചാല്‍: മദ്യലഹരിയില്‍ 11 കെ.വി വൈദ്യുതി തൂണില്‍ കയറിയ ആളെ സുരക്ഷിതമായി താഴെയിറക്കി. വെട്ടിക്കാവുങ്കല്‍ പൂവമ്ബാറപ്പടി സ്വദേശി വേണുവിനെയാണ് (48) മുന്‍ ഹോംഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് താഴെയിറക്കിയത്.ചൊവ്വാഴ്ച വൈകീട്ട് 5.45ഓടെ പൊലീസ് സ്‌റ്റേഷന് മുന്‍വശത്തെ 11 കെ.വി വൈദ്യുതി തൂണിലാണ് ഇയാള്‍ കയറിയത്.

video
play-sharp-fill

മുകളിലേക്കുകയറുന്നത് കണ്ട് പൊലീസ്, വിവരം കെ.എസ്.ഇ.ബി ഓഫിസില്‍ അറിയിക്കുകയും തുടര്‍ന്ന് വൈദ്യുതി ബന്ധം വിശ്ചേദിക്കുകയുമായിരുന്നു.

ഇതിനിടെ ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ഇയാളോട് താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വൈദ്യുതി തൂണിന്റെ മധ്യഭാഗത്ത് നിലയുറപ്പിച്ചു.തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന മുന്‍ ഹോംഗാര്‍ഡ് പൂതകുഴിയില്‍ കണ്ണിമല ജേക്കബ് വൈദ്യുതി തൂണിന് മുകളിലേക്കുകയറാതെ വേണുവിനെ പിടിച്ചുനിര്‍ത്തുകയും തുടര്‍ന്ന് ചുമലിലേറ്റി താഴെയിറക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ഇയാളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയും വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. മുമ്ബ് വെട്ടിക്കാവുങ്കലിലും ഇയാള്‍ ഇതേ രീതിയില്‍ വൈദ്യുതി തൂണില്‍ കയറിയിരുന്നു.