കളത്തിപ്പടിയിൽ നിയന്ത്രണം വിട്ടു കൂട്ടിയിടിച്ച കാറുകൾക്കിടയിൽ ബൈക്ക് കുടുങ്ങി: കാറുകൾക്കിടയിൽ കുടുങ്ങിയ ബൈക്ക് തവിടുപൊടിയായി; ബൈക്ക് യാത്രക്കാരനും കാൽനടക്കാരനും അടക്കം മൂന്നു പേർക്കു ഗുരുതര പരിക്ക്; ചിത്രങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്

കളത്തിപ്പടിയിൽ നിയന്ത്രണം വിട്ടു കൂട്ടിയിടിച്ച കാറുകൾക്കിടയിൽ ബൈക്ക് കുടുങ്ങി: കാറുകൾക്കിടയിൽ കുടുങ്ങിയ ബൈക്ക് തവിടുപൊടിയായി; ബൈക്ക് യാത്രക്കാരനും കാൽനടക്കാരനും അടക്കം മൂന്നു പേർക്കു ഗുരുതര പരിക്ക്; ചിത്രങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കെ.കെ റോഡിൽ കളത്തിപ്പടിയിൽ നിയന്ത്രണം വിട്ടു ഇടിച്ച കാറുകൾക്കിടയിൽ കുടുങ്ങി ബൈക്ക് തവിടുപൊടിയായി. ഒരേ നിരയിൽ പോകുകയായിരുന്ന വാഗൺ ആർ എത്തിയോസ് കാറുകൾക്കിടയിൽ കുടുങ്ങിയാണ് ബൈക്ക് തവിടു പൊടിയായത്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെയും, കാൽ നടയാത്രക്കാരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ ബൈക്ക് യാത്രക്കാരൻ കൊല്ലാട് വടക്കേതിൽ സണ്ണിയുടെ മകൻ സോനു സണ്ണി(20), കാൽ നടയാത്രക്കാരൻ കൊങ്ങാണ്ടൂർ പുലിയളക്കുഴിയിൽ സണ്ണി (50), കളത്തിപ്പടിയിലെ സ്വകാര്യ കോൺട്രാക്ടറുടെ തൊഴിലാളി ബംഗാൾ സ്വദേശി കൊണ്ടു ഖടിയ (40) എന്നിവർക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാത്രി ഏഴേമുക്കാലോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും മണർകാട് ഭാഗത്തേയ്ക്കു പോകുകയായിരുന്നു കാറുകളും ബൈക്കും. മുന്നിൽ പോയിരുന്നത് വാഗണർ കാറായിരുന്നു. ഇതിനു പിന്നിലായി ബൈക്കും കടന്നു പോയിരുന്നു. ഇതിനു പിന്നാലെ എത്തിയോസ് കാറും കടന്നു പോയിരുന്നു.

കളത്തിപ്പടി മോർ സൂപ്പർ മാർക്കറ്റ് ഭാഗത്തു വച്ച് എതിർ ദിശയിൽ നിന്നും എത്തിയ തടി ലോറി കണ്ട് മുന്നിൽ പോകുകയായിരുന്ന വാഗൺ ആർ കാർ ബ്രേക്ക് ചെയ്യുകയായിരുന്നു. ഇതോടെ പിന്നാലെ എത്തിയ ബൈക്ക് വാഗൺ ആർ കാറിന്റെ പിന്നിൽ ഇടിച്ചു.

ഈ സമയം പിന്നാലെ എത്തിയ എത്തിയോസ് കാറിനു നിയന്ത്രണം നഷ്ടമായി. ഈ കാർ വാഗണാറിനിടയിൽ ബൈക്കിനെ വച്ച് അമർത്തി ഇടിച്ചു കയറി. രണ്ടു കാറുകൾക്കും ഇടയിൽ രണ്ടു ബൈക്ക് യാത്രക്കാരൻ കുടുങ്ങിക്കിടന്നു. ഇവിടെ നിന്നും നിയന്ത്രണം തെറ്റി റോഡരികിലേയ്ക്കു പാഞ്ഞു കയറിയ വാഗൺ ആർ കാറിടിച്ചാണ്, മറ്റു രണ്ടു കാൽ നടക്കാർക്കു പരിക്കേറ്റത്.

അപകടത്തിന്റെ ശബ്ദ് കേട്ട് ഓടിയെത്തിയ യാത്രക്കാരാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇതുവഴി എത്തിയ വാഹനങ്ങളിലായി പരിക്കേറ്റ മൂന്നു പേരെയും ആദ്യം ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. ഇവിടെ നിന്നും പരിക്ക് ഗുരതരമാണ് എന്നു കണ്ടെത്തിയതിനെ തുടർന്നു ഇവരിൽ ഒരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.

അപകടത്തെ തുടർന്നു കെ.കെ റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മണർകാട് പള്ളി പെരുന്നാൾ നടക്കുന്നതിനാൽ നിരവധി വാഹനങ്ങളാണ് അപകടമുണ്ടായ സമയത്ത് ഇതുവഴി കടന്നു പോയത്. പൊലീസ് കൺട്രോൾ റൂം വാഹനം എത്തിയാണ് ഗതാഗത തടസം പരിഹരിച്ചത്.