Spread the love

കടുത്തുരുത്തി : എൻഎസ്എസ് വൈക്കം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ “മന്നം നവോത്ഥാന സൂര്യൻ” എന്ന പ്രോഗ്രാമിന്റെ ഒരു വർഷക്കാലം നീണ്ടുനിന്ന പരിപാടികളുടെ സമാപ്തി കുറിച്ചുകൊണ്ട് സെപ്റ്റംബർ 13 ന് നടക്കുന്ന നായർ മഹാ സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന എൻഎസ്എസ് കടുത്തുരുത്തി മേഖലാ സമ്മേളനം 2025 ജൂലൈ 20 ന് കടുത്തുരുത്തി ഗൗരി ശങ്കരം ആഡിറ്റോറിയത്തിൽ നടക്കും.

video
play-sharp-fill

കടുത്തുരുത്തി മേഖലയിലെ 12 കരയോഗങ്ങളിലെയും വനിതാ സമാജങ്ങളുടെയും, പ്രതിനിധികളുടെ യോഗം വെള്ളാശേരി 306 ആം നമ്പർ എൻഎസ്എസ് കരയോഗം മന്ദിരത്തിൽ മേഖലാ ചെയർമാൻ സി പി നാരായണൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മേഖലാ സെക്രട്ടറി വി എസ് പത്മകുമാർ, യൂണിയൻ ഭരണസമിതി അംഗം വി എൻ ദിനേശ് കുമാർ, എംഎസ് വിശ്വനാഥൻ നായർ, എസ് മുരുകേഷ്, സുരേഷ് ബാബു, സിഎൻ ഓമന എന്നിവർ സംസാരിച്ചു.

ജൂലൈ ഇരുപതാം തീയതി രാവിലെ കപിക്കാട് എൻഎസ്എസ് കരയോഗത്തിൽ നിന്നും സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്രയും, വാഹന പ്രചരണ ജാഥയും 12 കരയോഗങ്ങളിലുടെ സഞ്ചരിച്ച് വൈകിട്ട് മൂന്നുമണിക്ക് സമാപന സമ്മേളനം നഗറിൽ എത്തിച്ചേരുമെന്നും സംഘാടകർ അറിയിച്ചു.
കപിക്കാട് കരയോഗത്തിന്റെ സെക്രട്ടറി ജയചന്ദ്രൻ ആദ്യ സമ്മേളന പ്രവർത്തന ഫണ്ട്
യോഗത്തിൽ വച്ച് മേഖലാ പ്രസിഡണ്ടിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group