
പനി പടരുമ്പോഴും കോട്ടയം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നിന് പോലും ഡോക്ടര്‍മാരില്ല; മരുന്ന് വാങ്ങാൻ മണിക്കൂറുകള്‍ കാത്തുനിൽക്കേണ്ട അവസ്ഥ; സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിൽ സാധാരണക്കാർ; ദുരിതത്തിലായി രോഗികൾ
സ്വന്തം ലേഖിക
കോട്ടയം: പനി പടര്‍ന്ന് പിടിക്കുമ്പോഴും ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു.
മണിക്കൂറുകള്‍ കാത്തുനിന്നാണ് രോഗികള്‍ മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചകഴിഞ്ഞാല്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാണ്. രാവിലെ മുതല്‍ പ്രായമായവരുടെയും, കുട്ടികള്‍ അടക്കമുള്ള രോഗികളുടെയും നീണ്ട നിര സര്‍ക്കാര്‍ ആശുപത്രികളില്‍ ദൃശ്യമാണ്.
ക്യൂ നിന്ന് മടുത്ത് പലരും സ്വകാര്യ ആശുപത്രികളിലേക്ക് മടങ്ങുകയാണ്.
കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലടക്കം രാത്രികാലങ്ങളില്‍ രണ്ട് ഡോക്ടര്‍മാരുണുള്ളത്. രോഗികളുടെ തിരക്കേറിയാൽ ഇവരും ആകെ അസ്വസ്ഥരാണ്.
Third Eye News Live
0