video
play-sharp-fill
നന്മയുള്ള ലോകം എന്റെ നഗ്നമായ കാലു കാണട്ടെ..! വ്യത്യസ്തമായ പ്രതിഷേധവുമായി ഹരീഷ് പേരടി

നന്മയുള്ള ലോകം എന്റെ നഗ്നമായ കാലു കാണട്ടെ..! വ്യത്യസ്തമായ പ്രതിഷേധവുമായി ഹരീഷ് പേരടി

തേർഡ് ഐ സിനിമ

കൊച്ചി: നടി അനശ്വര രാജനും സഹപ്രവർത്തകരും വസ്ത്ര ധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ അതിരൂക്ഷമായ ആക്രണം നേരിടുമ്പോൾ പിൻതുണയും കട്ട സപ്പോർട്ടുമായി നടൻ ഹരീഷ് പേരടി. മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം സഹപ്രവർത്തകരായ വനിതകൾക്കു നേരെയുണ്ടാകുന്ന സൈബർ ആക്രമണത്തെപ്പറ്റി ഒരക്ഷരം പറയാതിരിക്കുമ്പോഴാണ് ഹരീഷ് പേരടി വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാൽ നടന്മാരാരും ഇത്തരത്തിൽ പ്രതികരിക്കാത്തതിന്റെ കുറവ് നികത്തിക്കൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

തന്റെ ‘പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാർത്ഥമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചു’കൊണ്ട് ഒരു മഞ്ഞ നിറത്തിലുള്ള ഷോർട്‌സ് ധരിച്ചുകൊണ്ടുള്ള ചിത്രമാണ് ഹരീഷ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ശരിര ഭാഷയുടെ രാഷ്ട്രീയം നൻമയുള്ള ലോകം ഏറ്റെടുക്കട്ടെ എന്നും ഹരീഷ് ചിത്രത്തിനൊപ്പമുള്ള തന്റെ കുറിപ്പിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

‘കാലുകൾ കാണുമ്‌ബോൾ കാമം പൂക്കുന്ന സദാചാര കോമരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാർത്ഥമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു…അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകൾ സമർപ്പിച്ച് ഞാനും ഐക്യപെടുന്നു…ഈ ശരീര ഭാഷയുടെ രാഷ്ട്രീയം നൻമയുള്ള ലോകം ഏറ്റെടുക്കട്ടെ’