സ്വന്തം ലേഖിക
കോട്ടയം: ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ഗുണ്ടകളെയും, ലഹരി മാഫിയെയും അമർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട്, പോലീസ് നോക്കുത്തിയായി നിൽക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പോലീസ് സ്റ്റേഷനിൽ നോക്കുകുത്തി സ്ഥാപിച്ചിട്ട് 20 ദിവസം തികയുന്നതിന് മുൻപ് നഷ്ട്ടപ്പെട്ടത് ഒരു ജീവൻ.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് മൗനീ ബാവകളായി മാറിക്കൊണ്ടിരിക്കുകയാണെന്ന വിമർശനം ശക്തമാവുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്തെ ക്രമസമാധാനപാലനം ഗുണ്ടകളും, സാമൂഹ്യ വിരുദ്ധരും കയ്യാളുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
കോട്ടയത്തെ പോലീസിനെ നോക്കുത്തിയാക്കി ഇത്തരം സംഘങ്ങൾ സ്വൈരമായി വിഹരിക്കുന്നതിന്റെ തെളിവാണ് കോട്ടയം നഗര മധ്യത്തിൽ ഒരു യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിൽ കൊണ്ട് ഇട്ടതെന്ന ആരോപണവും ശക്തമാവുകയാണ്.
ടൗൺ പരിധിയിൽ ലഹരി മരുന്ന് ഉപയോഗവും ഗുണ്ടാ സംഘർഷവും പതിവായി കൊണ്ടിരിക്കുകയാണ്.
ഇപ്പോളും കീഴടങ്ങിയ പ്രതിയെ ഓടിച്ചിട്ട് പിടിച്ചെന്നാണ് പോലീസ് പറയുന്നത്. ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് പരാതി.