video
play-sharp-fill

കൊവിഡ് പ്രതിസന്ധിയിൽ സംസ്ഥാനത്തിന് താങ്ങാവാൻ കോട്ടയം ജില്ലയിലെ ഗ്രാമവികസന വകുപ്പ് ജീവനക്കാരും

കൊവിഡ് പ്രതിസന്ധിയിൽ സംസ്ഥാനത്തിന് താങ്ങാവാൻ കോട്ടയം ജില്ലയിലെ ഗ്രാമവികസന വകുപ്പ് ജീവനക്കാരും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം; ജില്ലയിലെ ഗ്രാമവികസന വകുപ്പിലെ 304 ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും 18.56 ലക്ഷംരൂപ രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ജില്ല ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടർ പി എസ് ഷിനോ, എഡിസിമാരായ അനീസ് ജി, ഷെറഫ് പി ഹംസ, ഫിലിപ്പ് ജോസഫ്, ബി ഡി ഓ മാർ എന്നിവരുടെ നേതൃത്വത്തിൽ ആണ് ജീവനക്കാരിൽ നിന്നും ഈ തുക സമാഹരിച്ചത്.

ജീവനക്കാരിൽ നിന്നും സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതായുള്ള സമ്മതപത്രം പി എസ് ഷിനോ സഹകരണ- രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവന് കൈമാറി. ചടങ്ങിൽ ബഹു കോട്ടയം ജില്ല കളക്ടർ എം അഞ്ജന ഐ എ എസ്, എ ഡി സി (ജനറൽ) അനീസ് ജി, ബി ഡി ഒ മാരായ സുജിത്, ഷരീഫ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റൻഷൻ ഓഫീസർ ബിലാൽ കെ റാം എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 ലെ മഹാപ്രളയത്തിൽ നിന്നും നമ്മുടെ നാടിനെ കര കയറ്റുവാൻ സർക്കാർ ആഹ്വാനം ചെയ്ത സാലറി ചലഞ്ചിലും ജില്ലയിലെ ഗ്രാമ വികസന വകുപ്പിലെ മുഴുവൻ ജീവനക്കാരും ഒരു മാസത്തെ മുഴുവൻ ശമ്പളവും നൽകിയിരുന്നു.