കൊതിയൂറും കടല്‍വിഭവങ്ങള്‍, മത്സ്യഫെഡിന് കീഴില്‍: കോട്ടയം ജില്ലയിലെ ആദ്യ കടല്‍ വിഭവ റസ്റ്റോർറന്റ്; കെട്ടിടം നിർമിക്കുന്നത് നഗരസഭ

കൊതിയൂറും കടല്‍വിഭവങ്ങള്‍, മത്സ്യഫെഡിന് കീഴില്‍: കോട്ടയം ജില്ലയിലെ ആദ്യ കടല്‍ വിഭവ റസ്റ്റോർറന്റ്; കെട്ടിടം നിർമിക്കുന്നത് നഗരസഭ

സ്വന്തം ലേഖകൻ

 

.കോട്ടയം : 12 വര്‍ഷം മുൻപാണ് നാഗമ്പടത്ത് ഫിഷ് ഗാലക്‌സി എന്ന പേരില്‍ പബ്ലിക് അക്വേറിയം ആരംഭിച്ചത്.നിരവധി അലങ്കാര മത്സ്യങ്ങള്‍ ഉള്‍പ്പെടെ ഇവിടെ വിപണനം ചെയ്തിരുന്നു. 2000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഹാളില്‍ 50 അക്വേറിയം ടാങ്കുകളിലായി സമുദ്രത്തിലും ശുദ്ധ ജലത്തിലും ജീവിക്കുന്ന അലങ്കാര മത്സ്യങ്ങളെ – ആലോചിക്കുന്നുണ്ട്. 2018 ലെ വെള്ളപ്പൊക്കത്തില്‍ അക്വേറിയത്തിന് ഏറെ നാശനഷ്ടം ഉണ്ടായി. പിന്നീട്, അക്വേറിയം പുനഃരാരംഭിക്കാൻ കഴിഞ്ഞില്ല. നഗരസഭയുടെ സഹകരണത്തോടെയുമാണ് അക്വേറിയം നടത്തിയിരുന്നത്.

 

20 സെന്റ് സ്ഥലത്ത് അക്വേറിയത്തിനു വേണ്ടി നഗരസഭയാണ് കെട്ടിടം നിര്‍മിച്ചുനല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കൊതിയൂറും കടല്‍വിഭവങ്ങള്‍,

മത്സ്യഫെഡിന് കീഴില്‍ ജില്ലയിലെ ആദ്യ കടല്‍ വിഭവ റസ്റ്റോറന്റാണിത്. നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ പുരോഗതിയിലാണ്.

കടലില്‍ നിന്നുള്ള എല്ലാ വിഭവങ്ങളും ഇവിടെ ആവശ്യമനുസരിച്ച്‌ തയ്യാര്‍ ചെയ്തു മിനിറ്റുകള്‍ക്കുള്ളില്‍ തീൻമേശയ്ക്കു മുന്നിലെത്തും. ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കാൻ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.