
കോട്ടയം: ഈരാറ്റുപേട്ട നടയ്ക്കലിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കണിയാംകുന്നേൽ വീട്ടിൽ മുന്ന എന്ന് വിളിക്കുന്ന മുഹമ്മദ് മുനീർ (24 വയസ്സ് ) എന്നയാളെയാണ് പിടിയിലായത്. 11.509 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
നടയ്ക്കൽ കണിയാംകുന്നേൽ വീട്ടിൽ സുബൈർ മകൻ മുന്ന എന്ന് വിളിക്കുന്ന മുഹമ്മദ് മുനീർ (24 വയസ്സ് ) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
നിരവധി മയക്കുമരുന്ന് കേസുകളിലും മോഷണ കേസുകളിലും പ്രതിയായഇയാൾ ഈരാറ്റുപേട്ട മേഖലയിലെ എംഡിഎംഎയുടെ മൊത്ത വിതരണക്കാരനാണെന്ന് സൂചന. ബാഗ്ലൂരിൽ നിന്നും രഹസ്യമായി കടത്തിക്കൊണ്ട് വന്ന് ഗ്രാമിന് അയ്യായിരം രൂപാ നിരക്കിലാണ് പ്രതി ലഹരി മരുന്ന് കച്ചവടം നടത്തി വന്നിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം എക്സൈസ് സ്പെഷ്യൽ സ്വാഡ് ടീം നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് കൊടും ക്രിമിനലായ മുന്നയെ പിടികൂടാൻ കഴിഞ്ഞത്. ലഹരി അവശ്യപ്പെട്ടുകൊണ്ട് യുവതികളും വിദ്യാർത്ഥികളും അടക്കമുള്ള നിരവധി ആളുകളുടെ കോളുകളാണ് ഇയ്യാളുടെ ഫോണിലേക്ക് ദിവസവും വരുന്നത്.