play-sharp-fill
കോട്ടയം ഈരയിൽകടവ്‌ ബൈപ്പാസ് റോഡിൽ വ്യാപക കയ്യേറ്റം; ഫുട്‌പാത്തിന് പുറത്ത് രണ്ട് മീറ്ററോളം വീതിയിൽ സ്ഥലം മണ്ണിട്ട്‌ നികത്തി; കോടികളുടെ വസ്തു കൈയ്യേറിയിട്ടും  കണ്ടില്ലെന്ന്‌ നടിച്ച് അധികൃതർ

കോട്ടയം ഈരയിൽകടവ്‌ ബൈപ്പാസ് റോഡിൽ വ്യാപക കയ്യേറ്റം; ഫുട്‌പാത്തിന് പുറത്ത് രണ്ട് മീറ്ററോളം വീതിയിൽ സ്ഥലം മണ്ണിട്ട്‌ നികത്തി; കോടികളുടെ വസ്തു കൈയ്യേറിയിട്ടും കണ്ടില്ലെന്ന്‌ നടിച്ച് അധികൃതർ

സ്വന്തം ലേഖകൻ

കോട്ടയം: ഈരയിൽകടവ്‌ ,മണിപുഴ റോഡിന്റെ ഇരു വശങ്ങളിലും വ്യാപക കൈയ്യേറ്റം.

പല ഭാഗത്തും അനധികൃതമായി മണ്ണിട്ട്‌ നികത്തിയിരിക്കുകയാണ്. മണ്ണിട്ടത് കാണാതിരിക്കാൻ പച്ച പടുത കെട്ടിയിരിക്കുകയാണ്. ചിലയിടത്ത് മണ്ണിട്ട്‌ നികത്തി അവിടെ ചെടികൾ വിതരണം ചെയ്യാനുള്ള സ്ഥലമാക്കിയും മാറ്റിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിപ്പുഴയിൽ നിന്ന്‌ ഈരയിൽകടവിലേയ്‌ക്ക്‌ കയറുന്ന ഭാഗത്ത്‌ പ്രവർത്തിക്കുന്ന സ്വകാര്യ നേഴ്‌സറി ഫാമിന്റെ മുമ്പിലുള്ള ഇരുവശവും ഇന്നലെ രാവിലെയാണ്‌ മണ്ണിട്ട്‌ ഉയർത്തിയിരിക്കുന്നത്‌. ഫുട്‌പാത്തിൽ നിന്ന്‌ മൂന്ന്‌ മീറ്റർ അകലത്തിലാണ്‌ ഇവരുടെ നേഴ്‌സറി ഫാം.

നേരത്തെ ഈ സ്ഥാപനത്തിലേയ്‌ക്ക്‌ കയറുന്നതിനായി വഴിയ്‌ക്ക്‌ മണ്ണിട്ട്‌ ഉയർത്തിയിരുന്നു. തുടർന്ന്‌ ഇവിടെ കമ്പിവേലയും സ്ഥാപിച്ചിരുന്നു.

എന്നാൽ ഇന്നലെ ഈ കമ്പിവേലിയ്‌ക്കുമുമ്പുള്ള ഭാഗം മണ്ണിട്ട്‌ ഉയർത്തി. ഇതുപൊലെ തന്നെയാണ്‌ ഇതിന്‌ തൊട്ടടുത്ത് പണി നടക്കുന്ന കെട്ടിടത്തിന് സമീപവും. ഇവിടെ ഫുട്‌പാത്തിൽ സ്ഥാപിച്ച ക്രാഷ്‌ ബാരിക്കേടുകൾ എടുത്തുകളഞ്ഞിട്ടുണ്ട്‌.

മാത്രമല്ല ഫുട്‌പാത്ത്‌ കഴിഞ്ഞുള്ള ഭാഗം ഇവിടെ മണ്ണിട്ട്‌ ഉയർത്തിയിട്ടുമുണ്ട്‌. അത്‌ കാണാതിരിക്കിക്കാൻ ഇവിടെ വലിയ കമ്പുകൾ സ്ഥാപിച്ച്‌ പച്ച നെറ്റ്‌ വലിച്ച്‌ കെട്ടിയിരിക്കുകയാണ്‌. ഈ സ്ഥലത്തേയ്‌ക്ക്‌ മണ്ണ്‌ കയറ്റാനായിട്ടാണ്‌ ക്രാഷ്‌ ബാറുകൾ എടുത്ത്‌ കളഞ്ഞിരിക്കുന്നത്‌. ഇരത്തരത്തിലുള്ള കയ്യേറ്റങ്ങൾ നടന്നിട്ടും അധികൃതർക്ക്‌ മൗനമാണ്‌.

നഗരസഭയുടെ മൂക്കിന്‌ താഴയാണ്‌ ഈ കയ്യേറ്റം നടന്നിരിക്കുന്നത്‌. എന്നിട്ടും അനങ്ങാപ്പറനയമാണ്‌ ഇവർ സ്വീകരിക്കുന്നത്‌