play-sharp-fill
കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഭൂമിക്കടിയില്‍ മുഴക്കം; ഭൗമാന്തര്‍ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലം; ആശങ്ക വേണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടി

കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഭൂമിക്കടിയില്‍ മുഴക്കം; ഭൗമാന്തര്‍ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലം; ആശങ്ക വേണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടി

സ്വന്തം ലേഖിക

തിരുവനന്തപുരം: കേരളത്തില്‍ കാസര്‍കോട്, കോട്ടയം, തൃശൂര്‍ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേള്‍ക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി.

ഭൗമാന്തര്‍ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് കേരളത്തിലെ പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും, ഭൂമിക്കടിയില്‍ നിന്നുള്ള ശബ്ദവും കേള്‍ക്കുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

. ചെറിയ അളവില്‍ ഉണ്ടാകുന്ന മര്‍ദം പുറംതള്ളുന്നത് കൊണ്ട് മറ്റു പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ വിരളം ആണ്. ചെറിയ തോതിലുള്ള ചലനങ്ങള്‍ ആയതിനാല്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സിസ്‌മോളജി യുടെ നിരീക്ഷണ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഡല്‍ഹി ആസ്ഥാനമായിട്ടുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ സിസ്‌മോളജി യുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ദുരന്ത നിവാരണ അതോറിട്ടി വ്യക്തമാക്കി.