കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്നു; മു​ണ്ട​ക്ക​യം, കൊ​ക്ക​യാ​ര്‍, നാ​ര​കം​പു​ഴ പ്ര​ദേ​ശ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ടു; ഭീതിയിൽ ജനങ്ങൾ

കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്നു; മു​ണ്ട​ക്ക​യം, കൊ​ക്ക​യാ​ര്‍, നാ​ര​കം​പു​ഴ പ്ര​ദേ​ശ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ടു; ഭീതിയിൽ ജനങ്ങൾ

Spread the love

സ്വന്തം ലേഖിക

മു​​ണ്ട​​ക്ക​​യം: ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​രം ആ​​രം​​ഭി​​ച്ച ക​​ന​​ത്ത മ​​ഴ​​യ്ക്ക് ഇ​​ന്ന​​ലെ രാ​​വി​​ലെ നേ​​രി​​യ ശ​​മ​​നം ഉ​​ണ്ടാ​​യെ​​ങ്കി​​ലും ഉ​​ച്ച​​യോ​​ടെ വീ​​ണ്ടും മ​​ഴ അ​​തി​​ശ​​ക്ത​​മാ​​യി.

കി​​ഴ​​ക്ക​​ന്‍ മ​​ല​​യോ​​ര മേ​​ഖ​​ല​​ക​​ളാ​​യ മു​​ണ്ട​​ക്ക​​യം, കൂ​​ട്ടി​​ക്ക​​ല്‍, കോ​​രു​​ത്തോ​​ട് പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ അ​​തി​​ശ​​ക്ത​​മാ​​യ മ​​ഴ തു​​ട​​രു​​ക​​യാ​​ണ്. തോ​​രാ മ​​ഴ​​യി​​ല്‍ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ര്‍​​ന്ന​​തി​​നെ​ത്തു​ട​​ര്‍​​ന്ന് മു​​ണ്ട​​ക്ക​​യം കോ​​സ് വേ ​​പാ​​ല​​ത്തി​​ലും കൂ​​ട്ടി​​ക്ക​​ല്‍ ച​​പ്പാ​​ത്ത് പാ​​ല​​ത്തി​​ലും വെ​​ള്ളം ക​​യ​​റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോ​​സ് വേ ​​പാ​​ല​​ത്തി​​ല്‍ വെ​​ള്ളം ക​​യ​​റി​​യ​​തോ​​ടെ പൂ​​ഞ്ഞാ​​ര്‍ – എ​​രു​​മേ​​ലി സം​​സ്ഥാ​​ന​​പാ​​ത​​യി​​ല്‍ മ​​ണി​​ക്കൂ​​റു​​ക​​ള്‍ ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു.
വെ​​ള്ളം ക​​യ​​റി ഒ​​ഴു​​കി​​യ​​തി​​നെത്തു​​ട​​ര്‍​​ന്ന് മു​​ണ്ട​​ക്ക​​യം കോ​​സ് വേ ​​പാ​​ല​​ത്തി​​ന്‍റെ കൈ​​വ​​രി​​ക​​ള്‍​​ക്ക് കേ​​ടു​​പാ​​ട് സം​​ഭ​​വി​​ച്ചു.

മു​​ണ്ട​​ക്ക​​യം ബൈ​​പാ​​സി​​ലും വെ​​ള്ളം ക​​യ​​റി​​യ​​തോടെ പാ​​ത​​യോ​​ര​​ത്ത് പാ​​ര്‍​​ക്ക് ചെ​​യ്തി​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ള്‍ വെ​​ള്ള​​ത്തി​​ല്‍ മു​​ങ്ങി. സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വ​​ടം ഉ​​പ​​യോ​​ഗി​​ച്ച്‌ വാ​​ഹ​​ന​​ങ്ങ​​ള്‍ സു​​ര​​ക്ഷി​​ത​​മാ​​യ സ്ഥ​​ല​​ത്ത് എ​​ത്തി​​ച്ചു. മ​​ണി​​മ​​ല​​യാ​​റി​​ന്‍റെ തീ​​ര​​ത്തെ വ്യാ​​പാ​​ര​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും വീ​​ടു​​ക​​ളി​​ലും വെ​​ള്ളം ക​​യ​​റി.​

കൂ​​ട്ടി​​ക്ക​​ല്‍ ച​​പ്പാ​​ത്ത് ഭാ​​ഗ​​ത്ത് യു​​വാ​​വ് ഒ​​ഴു​​ക്കി​​ല്‍​​പ്പെ​​ട്ടു. മു​​ണ്ട​​ക്ക​​യം പൊലീ​​സി​​ന്‍റെ​​യും ഫ​​യ​​ര്‍​​ഫോ​​ഴ്സി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ല്‍ തെ​​ര​​ച്ചി​​ല്‍ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. തേ​​ന്‍​പു​​ഴ ഈ​​സ്റ്റി​​ല്‍ മൂ​​ല​​യി​​ല്‍ സ​​ര​​സ​​യു​​ടെ പു​​ര​​യി​​ട​​ത്തി​​ന്‍റെ സം​​ര​​ക്ഷ​​ണ​​ഭി​​ത്തി ഇ​​ടി​​ഞ്ഞു​​വീ​​ണു. കൂ​​ട്ടി​​ക്ക​​ല്‍ ച​​പ്പാ​​ത്തി​​ല്‍ വെ​​ള്ളം ക​​യ​​റി​​യ​​തോ​​ടെ കൊ​​ക്ക​​യാ​​ര്‍, നാ​​ര​​കം​​പു​​ഴ പ്ര​​ദേ​​ശ​​ങ്ങ​​ള്‍ ഒ​​റ്റ​​പ്പെ​​ട്ടു.