
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചക്കാല,RWSS, പുതുപ്പള്ളി നമ്പർ വൺ,C& C കോംപ്ലക്സ്, ബിഎസ്എൻഎൽ, ഫെഡറൽ ബാങ്ക്, അധ്യാപക ബാങ്ക്, മീഠാ പാലസ്, ഐഎച്ച്ആർഡി, റിലയൻസ് ട്രെൻഡ്സ്, എസ് ബി ഐ, പുതുപ്പള്ളി നമ്പർ ടു, കുട്ടൻ ചിറപ്പടി, നടുവത്തുപടി, ഇഞ്ചക്കാട്ടുകുന്ന്, ചാലുങ്കപടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.
അയർകുന്നം സെക്ഷൻ പരിധിയിലെ പുതുപ്പള്ളിക്കുന്നു, അമയന്നൂർ ,പുളിയൻ മാക്കിൽ,ചിറപ്പാലം എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 09: 00 മുതൽ വൈകീട്ട് 5:30 വരെ ആറാട്ടുപ്പുഴ, നെല്ലിയാനിക്കുന്ന്, കുന്നപ്പള്ളി, മുല്ലമറ്റം, പിഴക്, പിഴക് ടവർ, രാമപുരം പഞ്ചായത്ത്, മാംപ്പറമ്പ് ഫാക്ടറി,രാമപുരം സ്കൂൾ, കാന്റീൻ, വെള്ളിലപ്പള്ളി പാലം,ഏഴാംചേരി സ്കൂൾ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പൈപ്പ് ആൻഡ് പൈപ്പ്, ലൂർദ് സ്കൂൾ, ക്രിമിറ്റോറിയും ഭാഗങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പറപ്പാട്ടുപടി, ളാക്കാട്ടൂർ അമ്പലം, ശിവാജി നഗർ, കുറ്റിക്കാട്ട് കവല,.MGM സ്കൂൾ , പൂത്തോട്ടപ്പടി , കൂരോപ്പട SNDP, ചാത്തനാംപതാൽ , പങ്ങട മഠം പടി ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്രാപ്പുഴ, ചേനപാടി, പരിപ്പ് ഹൈസ്കൂൾ ഭാഗം, അമ്പൂരം, പൊന്മല എന്നീ പ്രദേശങ്ങളിൽ രാവിലെ 9-00 മണി മുതൽ വൈകുന്നേരം 5-30 വരെ വൈദ്യുതി മുടങ്ങും.
നീണ്ടൂർ സെക്ഷൻ പരിധിയിൽ വരുന്ന വേദഗിരി, കലങ്ങോല സാബുമിൽ പറവംതുരുത്തു,, ആനച്ചാകുഴി, കാവിൽകുന്നുംപുറം, മുല്ലമംഗലം ഭാഗങ്ങളിൽ ലൈനിൽ വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 9 മുതൽ 5.30 വരെ ഈ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മോനിപ്പള്ളി, മലയിരുത്തി, പന്നിയാമറ്റം, നെയ്യൂർ, മുത്തോലി എന്നീ ഭാഗങ്ങളിലും സമീപപ്രദേശങ്ങളിലും നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ LT ലൈൻ മെയിൻൻ്റെനൻസ് വർക്ക് ഉള്ളതിനാൽ തഴക്കവയൽ ട്രാൻസ്ഫോർമർ ഭാഗത്ത് രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും വൈദ്യുതി മുടങ്ങുന്നതാണ്.