play-sharp-fill
ജെസിബി ബൈക്കിൽ ഇടിച്ച് അപകടം; ചേർത്തലയിൽ യുവാവിനു ദാരൂണാന്ത്യം; സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിൽ

ജെസിബി ബൈക്കിൽ ഇടിച്ച് അപകടം; ചേർത്തലയിൽ യുവാവിനു ദാരൂണാന്ത്യം; സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിൽ

സ്വന്തം ലേഖകൻ 

ആലപ്പുഴ: ജെസിബി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരൂണാന്ത്യം. ചേർത്തലയിലാണ് അപകടം നടന്നത്. പട്ടണക്കാട് കിഴക്കെവെളി അനിരുദ്ധന്റെ മകൻ അഭിജിത് (21) ആണ് മരിച്ചത്.

ദേശീയ പാതയിൽ ചേർത്തല പൊലീസ് സ്റ്റേഷനു മുന്നിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുകുളങ്ങര സ്വദേശി അനുദേവിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.