
സ്വന്തം ലേഖിക
കോട്ടയം: സൈബര്‍ ആക്രമണത്തിനിരയായ കടുത്തുരുത്തി സ്വദേശിനിയായ യുവതിക്കു പിന്നാലെ ആക്രമണം നടത്തിയ യുവാവും ജീവനൊടുക്കിയ ജില്ലയില്‍ സൈബര്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധന.
ഏറ്റുമാനൂര്‍ സ്വദേശിനിയായ യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കൊണ്ടോട്ടി സ്വദേശി അശ്ലീലകമന്‍റ് പോസ്റ്റ് ചെയ്ത സംഭവത്തിനു പിന്നാലെ യുവതി കൊണ്ടോട്ടിയിലെത്തി പ്രതികരിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത്തരത്തില്‍ പ്രതികരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും സൗഹൃദസമയത്തെടുക്കുന്ന ഫോട്ടോകള്‍ ഉപയോഗിച്ച് പിന്നീട് പ്രതികാരം തീര്‍ക്കുന്ന കേസുകളാണു കൂടുതല്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപവും ചൂഷണവും വര്‍ധിക്കുമ്പോള്‍ ജീവനൊടുക്കുന്നവരുടെ എണ്ണത്തിലും കേസുകളിലും വലിയ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. മുന്‍പരിചയവും സൗഹൃദവും മുതലാക്കി പണം തട്ടല്‍വരെയുള്ള പരാതികള്‍ക്കും കുറവില്ല.
സൈബര്‍ ആക്രണത്തിന്‍റെ പേരിലുള്ള പരാതികളില്‍ മിക്കതിനും നടപടിയാവാത്തതാണ് പ്രധാന പ്രശ്‌നം. ഭൂരിഭാഗം കേസുകളും കെട്ടിക്കിടക്കുകയാണ്.
ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വ്യാജ പ്രൊഫൈലുകളുണ്ടാക്കി സ്ത്രീകളെ അപമാനിക്കുന്നതും പ്രണയം നടിച്ച് നഗ്‌ന വീഡിയോ വാങ്ങി ഭീഷണിപ്പെടുത്തുന്നത് സംബന്ധിച്ച കേസുകളും അടുത്ത കാലത്ത് വര്‍ധിച്ചിട്ടുണ്ട്.
തട്ടിപ്പുകള്‍ പലവിധം
മൊബൈല്‍ ആപ്പുകള്‍വഴി വായ്പ നല്‍കുന്ന സംഘങ്ങള്‍ക്കെതിരേ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഒരാളെ പോലും അറസ്റ്റു ചെയ്തില്ല.







