play-sharp-fill
കോട്ടയം ജില്ലയില്‍ 488 പേര്‍ക്ക് കോവിഡ്;  473 പേര്‍ക്കു രോഗമുക്തി

കോട്ടയം ജില്ലയില്‍ 488 പേര്‍ക്ക് കോവിഡ്; 473 പേര്‍ക്കു രോഗമുക്തി

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ 488 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

481 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ ഏഴ് പേര്‍ രോഗബാധിതരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

473 പേര്‍ രോഗമുക്തരായി. 4304 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 205 പുരുഷന്‍മാരും 219 സ്ത്രീകളും 64 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 94 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 4975 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 332879 കോവിഡ് ബാധിതരായി. 325500 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 29058 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-35

എരുമേലി-28

പനച്ചിക്കാട്-24

കടുത്തുരുത്തി-19

കാഞ്ഞിരപ്പള്ളി-18

പാലാ-16

വാഴപ്പള്ളി-15

മണിമല-14

ഏറ്റുമാനൂര്‍, മാടപ്പള്ളി-13

ചങ്ങനാശേരി, ഞീഴൂര്‍-11

കിടങ്ങൂര്‍, രാമപുരം, കുറിച്ചി, എലിക്കുളം, മുണ്ടക്കയം-9

പൂഞ്ഞാര്‍, പാറത്തോട്, മരങ്ങാട്ടുപിള്ളി, വാഴൂര്‍, കുറവിലങ്ങാട്-8

ഉഴവൂര്‍, നെടുംകുന്നം, അയ്മനം, പൂഞ്ഞാര്‍ തെക്കേക്കര, കങ്ങഴ, മീനച്ചില്‍-7

വൈക്കം, ഈരാറ്റുപേട്ട, മേലുകാവ്, പുതുപ്പള്ളി-6

തലപ്പലം, ഭരണങ്ങാനം, കടപ്ലാമറ്റം, കാണക്കാരി, തലയോലപ്പറമ്പ്, ചിറക്കടവ്, വാകത്താനം, കരൂര്‍, കറുകച്ചാല്‍-5

ആര്‍പ്പൂക്കര, ഉദയനാപുരം, തലനാട്, നീണ്ടൂര്‍, മാഞ്ഞൂര്‍, പാമ്പാടി-4

പായിപ്പാട്, തിടനാട്, മീനടം, മറവന്തുരുത്ത്, പള്ളിക്കത്തോട്, കൂട്ടിക്കല്‍, അതിരമ്പുഴ, വെള്ളൂര്‍-3

കടനാട്, വെള്ളാവൂര്‍, മുത്തോലി, മണര്‍കാട്, കൊഴുവനാല്‍, തിരുവാര്‍പ്പ്, തൃക്കൊടിത്താനം, കോരുത്തോട്, തീക്കോയി-2

കല്ലറ, കുമരകം, തലയാഴം, അയര്‍ക്കുന്നം, വെളിയന്നൂര്‍, മൂന്നിലവ്, അകലക്കുന്നം, മുളക്കുളം, കൂരോപ്പട-1