കോട്ടയം ജില്ലയില്‍ 164 പേര്‍ക്ക് കോവിഡ്; 221 പേര്‍ രോഗമുക്തരായി
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ 164 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 161 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി. പുതിയതായി 2004 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 73 പുരുഷന്‍മാരും 84 സ്ത്രീകളും ഏഴു കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
221 പേര്‍ രോഗമുക്തരായി. 1555 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 85334 പേര്‍ കോവിഡ് ബാധിതരായി. 82933 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 10487 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം- 25
പൂഞ്ഞാര്‍ തെക്കേക്കര- 16
പനച്ചിക്കാട്, ചങ്ങനാശേരി- 8
ആര്‍പ്പൂക്കര-7
മുണ്ടക്കയം, കടപ്ലാമറ്റം, കാഞ്ഞിരപ്പള്ളി, രാമപുരം-5
പൂഞ്ഞാര്‍, അകലക്കുന്നം, മണര്‍കാട്, മണിമല-4
പുതുപ്പള്ളി, ഭരണങ്ങാനം, വാകത്താനം,തലയോലപ്പറമ്പ്-3
മറവന്തുരുത്ത്, കിടങ്ങൂര്‍, കടുത്തുരുത്തി, മുത്തോലി, എലിക്കുളം, ടിവിപുരം, കുറവിലങ്ങാട്, തിടനാട്, പാറത്തോട്, നീണ്ടൂര്‍, ഈരാറ്റുപേട്ട, ചിറക്കടവ്, മീനച്ചില്‍-2
ഏറ്റുമാനൂര്‍, വാഴൂര്‍, ഉദയനാപുരം, അയ്മനം, തീക്കോയി, പായിപ്പാട്, തിരുവാര്‍പ്പ്, പാലാ, വൈക്കം, പള്ളിക്കത്തോട്, വിജയപുരം, പാമ്പാടി, തലയാഴം, കൊഴുവനാല്‍, മുളക്കുളം, അതിരമ്പുഴ, തൃക്കൊടിത്താനം, മാടപ്പള്ളി, ഉഴവൂര്‍, കല്ലറ, കൂരോപ്പട, അയര്‍ക്കുന്നം, വെള്ളൂര്‍, മാഞ്ഞൂര്‍, കോരുത്തോട്, കരൂര്‍-1