കോട്ടയം നഗരസഭയില്‍ ബിജെപി പിന്തുണയോടെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം പാസാക്കിയതില്‍ പ്രതിഷേധിച്ച് കെ സുധാകരൻ; എല്‍ഡിഎഫ് ബിജെപിയെ കൂട്ടുപിടിച്ചത് ലജ്ജയില്ലാത്ത തരം താഴ്ന്ന പ്രവർത്തി
കോട്ടയം: കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് ബിജെപിയെ കൂട്ടുപിടിച്ചത് ലജ്ജയില്ലാത്ത തരം താഴ്ന്ന നടപടിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ.
യുഡിഎഫിനെതിരെ ബിജെപി പിന്തുണയോടെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം പാസാക്കിയതില്‍ പ്രതിഷേധിച്ച് സംസാരിക്കയായിരുന്നു അദ്ദേഹം. ഇടതുപക്ഷം ബി.ജെ.പി സഹായം സ്വീകരിക്കുന്നുവെന്ന അപകടകരമായ രാഷ്ട്രീയ ചാണക്യ തന്ത്രത്തെ കേരളം കാണാതെ പോകരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ പിന്നാമ്പുറത്ത് ബി.ജെ.പിയുമായി പിന്തുണ ഉറപ്പിച്ചാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടു കൂടിയാണോ ബിജെപിയുമായി കൂട്ടുകൂടിയതെന്ന് വ്യക്തമാക്കണമെന്നും കെ. സുധാകരന്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭരണസ്തംഭനം ആരോപിച്ച് കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം ബിജെപി പിന്തുണച്ചിരുന്നു. ഇതോടെ യുഡിഎഫിന് ഭരണം നഷ്ടമാകുകയായിരുന്നു.
അവിശ്വാസ പ്രമേയത്തെ 29 അംഗങ്ങളാണ് അനുകൂലിച്ചത്. അവിശ്വാസ പ്രമേയത്തില്‍ ഒരു സിപിഎം സ്വതന്ത്ര്യന്റെ വോട്ട് അസാധുവായി. പ്രമേയത്തില്‍ നിന്ന് 22 കോണ്‍ഗ്രസ് അംഗങ്ങളാണ് വിട്ടുനിന്നത്.