കോട്ടയം നഗരസഭയിൽ സെക്രട്ടറി ഇല്ലാതായിട്ട് മാസങ്ങൾ; ഭരണ പ്രതിസന്ധി ഉണ്ടായിട്ടും ഭരണപക്ഷത്തിനും, പ്രതിപക്ഷത്തിനും, എട്ട് അംഗങ്ങളുള്ള ബി.ജെ.പിക്കും മിണ്ടാട്ടമില്ല; ഭരണപക്ഷത്ത് തമ്മിലടിയും ​ഗ്രൂപ്പുകളിയും മാത്രം; അഴിമതിയിൽ മുങ്ങിക്കുളിച്ച് കോട്ടയം നഗരസഭ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കോട്ടയം ന​ഗരസഭയിൽ സെക്രട്ടറി ഇല്ലാതായിട്ട് ഒരു വർഷത്തോളമായി.

സെക്രട്ടറി ഇല്ലാത്തതിനാൽ തന്നെ പല പദ്ധതികളും പാതി വഴിയിലാണ്. ഫണ്ട് അനുവദിച്ചെങ്കിലും നിർമ്മാണപ്രവർത്തനങ്ങളും, മെയിന്റനൻസ് വർക്കുകളും പാതിവഴിയിൽ നിശ്ചലമായി നില്ക്കുന്നു. ഇത് നഗരത്തിന്റെ വികസനത്തിനെ പിന്നോട്ടടിക്കുകയാണ് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്രട്ടറി ഇല്ലാത്തത് മൂലം പല അനധികൃത ഇടപാടുകളും, അനുമതികളും രഹസ്യമായി നഗരസഭയിൽ നടക്കുന്നുണ്ട്. ചില ഉദ്യോഗസ്ഥർ ഇത്തരം അനധികൃത ഇടപാടുകൾക്ക് കൂട്ടുനിൽക്കുന്നുണ്ട്. ഇത്തരക്കാർക്ക് സെക്രട്ടറി ഇല്ലാതിരിക്കുന്നതിനോടാണ് താല്പര്യം

ഭരണപക്ഷത്ത് തമ്മിലടിയും ​ഗ്രൂപ്പുകളിയും പാരവെപ്പും മാത്രമാണ് നിലവിൽ നടക്കുന്നത്. ചെയർപേഴ്സണും വൈസ് ചെയർമാനും തമ്മിൽ സ്വരച്ചേർച്ചയില്ലാതെ ഭരിക്കുന്ന നഗരസഭയിൽ കൗൺസിലർമാർ പലരും പല തട്ടിലാണ്.

മുൻപ് നഗരസഭയുടെ അധ്യക്ഷസ്ഥാനവും, വൈസ് ചെയർമാൻ പദവിയും വഹിച്ചിരുന്നവർ പരസ്പരം സഹകരിച്ചും, കൂടിയാലോചിച്ചും പ്രവർത്തിച്ചിരുന്നു. ഇന്ന് ആ ഒത്തൊരുമ കാണാനില്ല. ഇരുപത്തിരണ്ട് കൗൺസിലരുള്ള ഭരണപക്ഷത്ത് നാല് ഗ്രൂപ്പുകളാണുള്ളത്. ​

അഭിപ്രായവ്യത്യാസങ്ങളും ഭിന്നതയുമാണ് നഗരസഭയുടെ പ്രവർത്തനം പിന്നോട്ടടിക്കുന്നതിൻ്റെ പ്രധാന കാരണം.

പദ്ധതി വിഹിതം നേടിയെടുക്കുന്നതിലടക്കം ഗുരുതരമായ വീഴ്ചയാണ് കോട്ടയം നഗരസഭയിൽ ഉണ്ടായിട്ടുള്ളത്.

നഗരത്തിൽ കുന്നുകൂടി കിടന്ന് ദുർഗന്ധം മൂലം വഴി നടക്കാനാവാത്ത സ്ഥിതിയിലെത്തിയ മാലിന്യം നീക്കം ചെയ്യാനും നാഗമ്പടത്തുള്ള മുനിസിപ്പൽ പാർക്ക് തുറക്കുന്നതിലുമടക്കം ഹൈക്കോടതി ഇടപെടൽ വേണ്ടി വന്നു.

നേരായ രീതിയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോ​ഗസ്ഥരെപോലും അതിന് അനുവദിക്കാത്ത തരത്തിലുള്ള പ്രവർത്തനങ്ങളും ​ഗ്രൂപ്പുകളിയുമാണ് കോട്ടയം നഗരസഭയിൽ നടക്കുന്നത്.
ജീവനക്കാരും കൗൺസിലർമാരുടെ ഗ്രൂപ്പുകളുടെ ഭാഗമായി മാറിയിട്ടുണ്ട്

വേണ്ടതിനും, വേണ്ടാത്തതിനും യുദ്ധം പ്രഖ്യാപിക്കുന്ന പ്രതിപക്ഷത്തിനും, എട്ട് അംഗങ്ങളുള്ള ബിജെപിക്കും സെക്രട്ടറിയെ കൊണ്ടുവരാനോ, വികസനോന്മുഖമായ ഭരണം ഉറപ്പുവരുത്താനോ താത്പര്യമില്ല.

നികുതി നല്കുന്ന ജനത ആ​ഗ്രഹിക്കുന്ന വികസനം നല്കുകയെന്നതാണ് ഭരണ-പ്രതിപക്ഷങ്ങളുടെ കടമ. അത് വോട്ട് ചെയ്യുന്നവന്റെ അവകാശവുമാണ്.