‘അപരനെ’ തകർത്ത് തരിപ്പണമാക്കി പി.കെ വൈശാഖ് യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു; തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മണ്ഡലം പിടിക്കാൻ കളത്തിലിറങ്ങിയ ഡിസിസി നേതാക്കൾക്ക് സ്വന്തം മണ്ഡലത്തിലടക്കം തിരിച്ചടി; പി.കെ വൈശാഖ് 2364 വോട്ട് നേടിയപ്പോൾ അപരൻ വൈശാഖിന് കിട്ടിയത് 29 വോട്ട് മാത്രം
സ്വന്തം ലേഖകൻ
കോട്ടയം: കോൺഗ്രസ് പാർട്ടിക്ക് കോട്ടയത്ത് ലഭിച്ച ഏറ്റവും മികച്ച യുവ നേതാവിനെ വെട്ടാനായി പാർട്ടിയിലെ ഗ്രൂപ്പ് നേതൃത്വം രംഗത്തിറക്കിയ ‘അപരനെ’ തകർത്ത് തരിപ്പണമാക്കി പി.കെ വൈശാഖ് !!
യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ യുവ നേതാവിനെ വീഴ്ത്താന്‍ അപരനെ കളത്തിലിറക്കിയ ഗ്രൂപ്പ് കളി തകർത്ത് വൻ വിജയം നേടുകയായിരുന്നു പി.കെ വൈശാഖ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പി കെ വൈശാഖ് 2364 വോട്ട് നേടി വിജയിച്ചപ്പോൾ അപരൻ വൈശാഖിന് കിട്ടിയത് 29 വോട്ടുകൾ മാത്രമാണ്.
യൂത്ത്കോൺഗ്രസ്സ് തിരഞ്ഞെടുപ്പിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യുടെ നിയോജകമണ്ഡലം പിടിക്കാൻ കളത്തിൽ ഇറങ്ങിയ ഡിസിസി നേതാക്കൾക്ക് സ്വന്തം മണ്ഡലത്തിൽ പോലും ഇവരുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ സാധിച്ചില്ല. കോട്ടയം ജില്ലയിൽ ഏറ്റവും വാശിയേറിയ മൽസരം നടന്നത് കോട്ടയത്താണ് .
മുതിർന്ന നേതാവ് കെസി ജോസഫും ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷും ഡിസിസി ഭാരവാഹികളും നേരിട്ട് കോട്ടയത്ത് പ്രചാരണം ഏകോപ്പിക്കാൻ നിന്നിട്ടും ഇവരുടെ സ്ഥാനാർത്ഥി പരാജയപ്പെട്ടു. നാട്ടകം സുരേഷിന്റെ സ്വന്തം മണ്ഡലത്തിലും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സ്ഥാനാർത്ഥി വിനീത അന്ന തോമസ്സ് വിജയിച്ചു കയറി.
പനച്ചിക്കാട്ട് മണ്ഡലത്തിൽ നിന്നുള്ള ഡിസിസി ഭാരവാഹി ജോണി ജോസഫ് ഇലക്ഷൻ പ്രവർത്തനത്തിന് ഇറങ്ങിയ മണ്ഡലത്തിലും തിരുവഞ്ചൂർ വിഭാഗം സ്ഥാനാർത്ഥി റോഷിൻ ഫിലിപ്പ് നീലം ചിറ വിജയിച്ചു.
ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഒപ്പമാണ് യുവജനത എന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പിൽ തിരുവഞ്ചൂർ വിഭാഗത്തിനുണ്ടായ മേൽക്കൈ. ജില്ലയിൽ തിരുവഞ്ചൂർ പക്ഷത്തിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത് മുൻ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻറ് ചിന്തു കുര്യൻ ജോയിയുടെ നേതൃതത്തിലുള്ള ചിട്ടയായ പ്രവർത്തനമാണ്.
യൂത്ത് കോൺഗ്രസ്സ് കോട്ടയം നിയോജകമണ്ഡലം ഭാരവാഹികൾ
പ്രസിഡണ്ട്: പി കെ വൈശാഖ്
വൈസ് പ്രസിഡണ്ട്: ജെനിൻ ഫിലിപ്പ്, ശ്രീജ അജേഷ്, പി എസ് രഞ്ജിത്ത്
ജനറൽ സെക്രട്ടറി: സനൂപ് കുര്യൻ, ഷെറിൽ വർഗീസ് തോമസ്, എം വൈശാഖ്, ജലറ്റ് ജോളറാസ്, ഡാനി രാജു , ജിതിൻ രാജേന്ദ്ര ബാബു
സെക്രട്ടറി : ഷാരോൺ ഷെറി ജേക്കബ്, ആദിത്യ കൃഷ്ണൻ
മണ്ഡലം പ്രസിഡണ്ട്: ഷൈൻ സാം (ചിങ്ങവനം), സെബി പീറ്റർ (കൊല്ലാട്), ജിസ്സൻ ഡേവിഡ് (കോട്ടയം ഈസ്റ്റ്), പി മനോജ് (കോട്ടയം വെസ്റ്റ്), പി എസ് ആഷിഖ് (കുമാരനല്ലൂർ), വിനിത അന്ന തോമസ് (നാട്ടകം), റോഷിൻ ഫിലിപ്പ് (പനച്ചിക്കാട് ), ജോൺ വർഗീസ് (വിജയപുരം)