play-sharp-fill
എരുമേലിയില്‍ മണ്ഡലകാലത്തിന് ജില്ലാ പോലീസ് സജ്ജം: കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു; കൺട്രോൾ റൂം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ പി എസ് ഉദ്ഘാടനം ചെയ്തു

എരുമേലിയില്‍ മണ്ഡലകാലത്തിന് ജില്ലാ പോലീസ് സജ്ജം: കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു; കൺട്രോൾ റൂം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ പി എസ് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

എരുമേലിയില്‍ മണ്ഡലകാലത്തിനോടനുബന്ധിച്ചുള്ള എല്ലാ പോലീസ് സുരക്ഷാ സംവിധാനങ്ങളും തയ്യാറായി കഴിഞ്ഞതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. ഇതിനോടനുബന്ധിച്ചുള്ള എരുമേലിയിലെ കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം ജില്ലാ പോലീസ് മേധാവി നിർവഹിച്ചു.


24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം, എരുമേലിയിലും പരിസരപ്രദേശങ്ങളിലുമായി സജ്ജീകരിച്ചിരിക്കുന്ന ആധുനിക സംവിധാനങ്ങളോടു കൂടിയ നിരീക്ഷണ ക്യാമറകൾ, കൂടാതെ തീർത്ഥാടകരുമായി എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് രാത്രികാലങ്ങളിൽ വിശ്രമം നൽകി അപകടങ്ങൾ കുറയ്ക്കുന്നതിനായി വിവിധ ഭാഷകളിലുള്ള റോഡ്‌ സുരക്ഷയോടനുബന്ധിച്ചുള്ള ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി അഡീഷണൽ എസ്.പി വി.സുഗതൻ, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സാജു വർഗീസ്, കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി എം. അനിൽകുമാർ, നർക്കോട്ടിക് സെല്‍ ഡിവൈഎസ്പി ജോൺ.സി എന്നിവരെ ഉൾപ്പെടുത്തി ഇന്ന് രാവിലെ ഭക്തര്‍ കടന്നുപോകുന്ന വനമേഖലകളായ കാളകെട്ടി, പേരൂർതോട്, കണമല, പമ്പാവാലി, അഴുത തുടങ്ങിയ സ്ഥലങ്ങളില്‍ ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തുകയും ചെയ്തു.

ഇത്തവണ ഡ്യൂട്ടിക്കായി പ്രത്യേകം പരിശീലനം ലഭിച്ച സ്പെഷ്യൽ പോലീസ് ഉൾപ്പെടെ 500 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷ ചുമതലക്കായി എരുമേലിയിലും പരിസരപ്രദേശങ്ങളിലുമായി നിയോഗിച്ചിരിക്കുന്നത്.