Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ജില്ലയില്‍ വര്‍ദ്ധിച്ചുവരുന്ന തെരുവുനായ ആക്രമണം തടയാന്‍ ജില്ലാ ഭരണകൂടം അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ ഇന്ന് 11ന് കോട്ടയം കളക്ടറേറ്റിന് മുന്നില്‍ പ്രതിഷേധധര്‍ണ നടത്തും.

യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കില്‍ അദ്ധ്യക്ഷത വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല മുഖ്യപ്രസംഗം നടത്തും. യുത്ത് ഫ്രണ്ട് സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കുമെന്ന് ജില്ലാ ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി അഭിലാഷ് കൊച്ചുപറമ്പില്‍ അറിയിച്ചു.