
ചങ്ങനാശേരി വാകത്താനത്ത് പ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടുത്തം; തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് അപകടം ഉണ്ടായതിനാൽ ഒഴിവായത് വൻ ദുരന്തം; ഷോട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം
സ്വന്തം ലേഖകൻ
കോട്ടയം: ചങ്ങനാശേരി വാകത്താനത്ത് പ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടുത്തം. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് സംസ്കരിച്ച് ഷീറ്റുകൾ നിർമിക്കുന്ന ഫാക്ടറിയാണ് തീ പിടുത്തതിൽ കത്തി അമർന്നത്.
ഷോട്ട് സർക്യൂട്ട് ആണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. സ്ഥാപനത്തിന് സമീപത്തെ മരങ്ങൾ അടക്കമാണ് കത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു തീപിടുത്തം അതുകൊണ്ട് വൻ ദുരന്തമാണ് ഒഴിവായത്.
കോട്ടയം, ചങ്ങനാശ്ശേരി പാമ്പാടി,തുടങ്ങിയ എഴോളം സ്ഥലങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തി വരികയാണ്. ഈരാറ്റുപേട്ട സ്വദേശി പ്ലാസ്റ്റിക് കമ്പനിയാണ് കത്തിയത്.
Third Eye News Live
0