ബി.ജെ.പി നിയോജക മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു; കോട്ടയത്ത് ഇനി ഇവർ ബിജെപിയെ നയിക്കും

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ബിജെപി നിയോജക മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു. നിയോജക മണ്ഡലം ഭാരവാഹികളായി പ്രസിഡന്റ് ടി.ആർ അനിൽകുമാർ, ജനറൽ സെക്രട്ടറിമാരായി വി.പി മുകേഷ്, പ്രവീൺ ദിവാകരൻ എന്നിവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായി അനീഷ് കല്ലേലിൽ, സന്തോഷ് കുമാർ ടി.ടി, സിന്ധു അജിത്, പ്രസന്നകുമാരി എന്നിവരെയും, സെക്രട്ടറിമാരായി ഗിരീഷ്, റെജി റാം, സുരേഷ് ശാന്തി, സുധാ ഗോപി, അനീഷാ പ്രദീപ് എന്നിവരെയും തിരഞ്ഞെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രഷറാറായി രാജേഷ് ചെറിയമഠത്തെ തിരഞ്ഞെടുത്തു. മഹിളാ മോർച്ചാ നിയോജക മണ്ഡലം പ്രസിഡന്റായി അനിത തിരുനക്കര, ന്യൂനപക്ഷ മോർച്ചാ പ്രസിഡന്റായി മനോജ് മാത്യു, കർഷക മോർച്ചാ പ്രസിഡന്റ് മുരളി കൃഷ്ണൻ, ഒബിസി മോർച്ചാ പ്രസിഡന്റായി കെ.എസ് സുരാജ് എന്നിവരെയും തിരഞ്ഞെടുത്തു.