Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ കോട്ടയത്തെ നദീതീരങ്ങളിൽ ജലനിരപ്പുയർന്നു. തീര പ്രേദേശങ്ങളിൽ ഉള്ളവർക്ക് ജാഗ്രത നിർദ്ദേശം.

 

മണിമല നദിയിലെ കല്ലൂപ്പാറ, പുല്ലാക്കയർ സ്‌റ്റേഷനുകൾ, പമ്പ നദിയിലെ മടമൺ സ്‌റ്റേഷൻ, അച്ചൻകോവിൽ നദിയിലെ തുമ്പമൺ സ്‌റ്റേഷൻ, മീനച്ചിൽ നദിയിലെ കിടങ്ങൂർ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ സ്‌റ്റേഷനുകളിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ കൂടുതലായതിനാൽ അവിടെ ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ കേന്ദ്ര ജല കമ്മീഷൻ (CWC) നൽകിയിട്ടുണ്ട്.

നിലവിൽ മഴ തുടരുന്ന സാഹചര്യം ഉള്ളതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group