play-sharp-fill
പ്രവാസം മതിയാക്കിയെത്തിയത് ഏതാനും മാസം മുൻപ്; കോട്ടയം അടിച്ചിറയില്‍ പ്രവാസി വീടിനുള്ളില്‍ കഴുത്ത് മുറിച്ച് മരിച്ച  സംഭവത്തിൽ ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്ന് സൂചന; കൊലപാതക സൂചനകളില്ല

പ്രവാസം മതിയാക്കിയെത്തിയത് ഏതാനും മാസം മുൻപ്; കോട്ടയം അടിച്ചിറയില്‍ പ്രവാസി വീടിനുള്ളില്‍ കഴുത്ത് മുറിച്ച് മരിച്ച സംഭവത്തിൽ ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്ന് സൂചന; കൊലപാതക സൂചനകളില്ല

കോട്ടയം: കോട്ടയം അടിച്ചിറയില്‍ പ്രവാസി വീടിനുള്ളില്‍ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍ കണ്ട സംഭവം ആത്മഹത്യ ആണെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്.

ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ഫോറൻസിക് സര്‍ജനും പോലീസിന് നല്‍കിയത്. ബന്ധുക്കളില്‍ ചിലര്‍ മറിച്ചുള്ള സംശയം പങ്കുവെച്ചതിനാല്‍ വിശദമായ അന്വേഷണത്തിനു ശേഷമേ അന്തിമ നിഗമനത്തില്‍ എത്തൂവെന്ന് പോലീസ് പറയുന്നു.

അടിച്ചിറ റെയില്‍വേ ഗേറ്റിന് സമീപം താമസക്കാരൻ ആയ അരിച്ചിറക്കുന്നത്ത് ലൂക്കോസ് എന്ന 63 കാരനാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ ഇന്നലെ രാവിലെയാണ് കഴുത്തിന് മുറിവേറ്റ നിലയില്‍ ലൂക്കോസിന്റെ മൃതദേഹം ഭാര്യ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി വിശദമായ തെളിവ് ശേഖരണം നടത്തി. സംഭവം നടന്ന ഇന്നലെ രാത്രി ലൂക്കോസും ഭാര്യയും മകനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പുറത്തുനിന്ന് ആരും വീടിനുള്ളില്‍ കയറിയതിന്റെ തെളിവുകള്‍ ഒന്നും പോലീസിന് കിട്ടിയിട്ടില്ല.

നാട്ടില്‍ വളരെ പ്രസന്നനായി കാണപ്പെട്ടിരുന്ന ലൂക്കോസ് മരിച്ചെന്ന വാര്‍ത്തയറിഞ്ഞ നാട്ടുകാരും നടുങ്ങി.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കൊലപാതക സാധ്യത സംശയിക്കത്തക്ക തെളിവുകള്‍ ഒന്നും കിട്ടിയിട്ടില്ല. അതിനാലാണ് ആത്മഹത്യയാകാം എന്ന പ്രാഥമിക അനുമാനത്തില്‍ പോലീസ് ഉറച്ചു നില്‍ക്കുന്നത്.

വിദേശത്തു നിന്ന് ജോലി മതിയാക്കി ഏതാനും മാസങ്ങള്‍ക്ക് മുമ്ബാണ് ലൂക്കോസ് നാട്ടിലെത്തിയത്. സാമ്ബത്തികമായും ലൂക്കോസിന് പ്രശ്നങ്ങളില്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ ലൂക്കോസ് ആത്മഹത്യ ചെയ്തതാണെങ്കില്‍ എന്താണ് കാരണമെന്ന് വിശദീകരിക്കാനും പോലീസിന് ആകുന്നില്ല.