Spread the love

കോട്ടയം : കോട്ടയത്ത് ആകാശപാത ഉയരുമെന്ന് ഉറപ്പായി.

video
play-sharp-fill

കോട്ടയം നഗരമധ്യത്തിൽ
പകുതി പണിത് മഴയും വെയിലുമേറ്റ് നിൽക്കുന്ന ആകാശപാത ഒന്നുകിൽ പണി പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്ന് കൊടുക്കുകയോ അല്ലങ്കിൽ പൊളിച്ച് കളയുകയോ ചെയ്യണമെന്ന അവശ്യമുന്നയിച്ച് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ
എ.കെ ശ്രീകുമാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൻമേൽ ആകാശപാതയുടെ പണി എന്ന് പൂർത്തീകരിക്കുമെന്ന് വ്യക്തമാക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി

സംസ്ഥാന സർക്കാർ, റോഡ് സേഫ്റ്റി അതോറിറ്റി, ജില്ലാ കളക്ടർ, കിറ്റ്കോ, പിഡബ്ല്യുഡി എന്നിവരെ
എതിർ കക്ഷികളാക്കിയാണ് 2022 ൽ ശ്രീകുമാർ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2015 ൽ 2:10 കോടി രൂപ ചിലവഴിച്ചാണ് ആകാശപാതയുടെ നിർമാണം ആരംഭിച്ചത്. എന്നാൽ സ്ഥലം ഏറ്റെടുപ്പ് പ്രതിസന്ധിയിലായതിനേ തുടർന്ന് പദ്ധതി തടസ്സപ്പെടുകയായിരുന്നു. ഇതോടെയാണ് പണി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ശ്രീകുമാർ റോഡ് സേഫ്റ്റി അതോറിറ്റിക്ക് കത്ത് നൽകിയത്. എന്നാൽ ആകാശപാതയുടെ പണി പൂർത്തികരിക്കാൻ ആവശ്യമായ സ്ഥലമില്ലന്ന് ഇവർ മറുപടി നൽകി.

ഇതേ തുടർന്നാണ് സർക്കാരിനേയും, റോഡ് സേഫ്റ്റി അതോറിറ്റിയേയും കോട്ടയം ജില്ലാ കളക്ടറേയും എതിർ കക്ഷികളാക്കി ശ്രീകുമാർ ഹൈക്കോടതിൽ ഹർജി നൽകിയത്.

ഹർജി പരിഗണിക്കവേ 2024 ൽ
ആകാശപാതയുടെ ബലപരിശോധന നടത്തണമെന്ന ശ്രീകുമാറിൻ്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഇതേ തുടർന്ന് പാലക്കാട് ഐഐടി യും ചെന്നൈ സ്ട്രക്ച്ചറൽ എൻജിനീയറിങ് റിസർച്ച് സെൻ്ററും ചേർന്ന് ബലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ബല പരിശോധനാ റിപ്പോർട്ടും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്

കോട്ടയം എം.എൽ.എയും നിയമസഭാ സ്പീക്കറുമായ തിരുവഞ്ചൂർ രാധകൃഷ്ണനും ഹർജിയിൽ കക്ഷി ചേർന്നിരുന്നു. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ആകാശപാതയുടെ നിർമ്മാണത്തിന് 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ശ്രീകുമാറിനു വേണ്ടി അഡ്വ. കെ രാജേഷ് കണ്ണൻ ഹൈക്കോടതിയിൽ ഹാജരായി.