
കുറിച്ചി: സി.എസ്.ഡി.എസ് കുറിച്ചി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി എം.എൽ.എ ശ്രീ വിനു ജോബിന് സ്വീകരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും നടത്തി.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.പി. ജയ്മോന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കെ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീ വിനു ജോബ് എം.എൽ.എയെ പഞ്ചായത്ത് കമ്മിറ്റി നേതാക്കൾ പൊന്നാട അണിയിച്ച് ആദരിച്ചു.
തുടർന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് എം.എൽ.എ ഉപഹാരങ്ങൾ വിതരണം ചെയ്ത് അനുമോദിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
താലൂക്ക് പ്രസിഡന്റ് ഷിബു ജോസഫ്, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി.പി. വിജയൻ, പി.സി. പോൾ, ജോയി പീറ്റർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.







