Spread the love

കടയനിക്കാട്: കോട്ടയം– എരുമേലി – മുണ്ടക്കയം റൂട്ടിൽ ഓടുന്ന ഹരിശ്രീ സ്വകാര്യ
ബസിൽനിന്ന് വീണ് വിദ്യാർഥിക്ക് പരുക്ക്. കുറ്റിക്കാട്ടുവളവിൽ 13ന് വൈകിട്ട് ആറിനാണ് അപകടം. താഴത്തുവടകര ഗവ.സ്കൂളിലെ പ്ലസ് ടു വിദ്യാർഥിക്കാണ് പരുക്കേറ്റത്.

video
play-sharp-fill

അപകടം ഉണ്ടായിട്ടും നിർത്താതെ പോയെന്നാണു പരാതി. സ്കൂളിൽനിന്നു വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് അപകടം. സ്റ്റോപ്പിൽ ഇറങ്ങാൻ ഒരുങ്ങിയപ്പോൾ വിദ്യാർഥി കാൽ തട്ടി വീഴുകയായിരുന്നു.

ബസ് നിർത്തുന്നതിന് മുൻപുതന്നെ ഹൈഡ്രോളിക് ഡോർ തുറന്നതും സ്റ്റോപ്പിൽ കൃത്യമായി നിർത്താതെ ബസ് വേഗം കുറച്ച് നീങ്ങുമ്പോൾതന്നെ ആളെ കയറ്റുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടന്നിട്ടും ബസ് നിർത്താതെ പോയതിൽ പ്രതിഷേധിച്ച് പിറ്റേന്ന് എഐവൈഎഫ് യൂണിറ്റിന്റെയും വെള്ളാവൂർ സിപിഐ ലോക്കൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നാട്ടുകാർ ബസ് തടഞ്ഞു. മണിമല പൊലീസിൽ പരാതി നൽകി.