
സ്വന്തം ലേഖകൻ
തലയാഴം: സംഘം ചേര്‍ന്നെത്തി അക്രമിസംഘം യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു. തലയാഴം പുന്നപ്പുഴി സ്വദേശി അഖിലി (27) നാണ് കുത്തേറ്റത്.
മുതുകില്‍ കുത്തേറ്റ അഖിലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ഏഴോടെ പുന്നപ്പുഴി ജംഗ്ഷനിലാണ് ആക്രമണം നടന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ വൈകുന്നേരം തലയാഴം തൃപ്പക്കുടം ക്ഷേത്രത്തിന് സമീപത്തെ കുളത്തില്‍ അഖിലും സുഹൃത്തുക്കളും കുളിക്കുന്നതിനിടയില്‍ എതിര്‍വിഭാഗവുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് ഒന്നര മണിക്കൂറിനുശേഷം ആക്രമണത്തില്‍ കലാശിച്ചത്.
നിരവധി അക്രമണ കേസുകളില്‍ പ്രതിയായ യുവാവിന്‍റെ നേതൃത്വത്തില്‍ പുത്തൻപാലം, വേരുവള്ളി, മുച്ചൂര്‍ക്കാവ്, ഇടയാഴം കോളനി എന്നിവടങ്ങളില്‍നിന്നുള്ള പത്തോളം പേരടങ്ങുന്ന സംഘമാണ് ഇരുചക്ര വാഹനങ്ങളിലെത്തി ആക്രമണം നടത്തിയതെന്നും പറയുന്നു. വൈക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.