
സിഗരറ്റ് വാങ്ങാനെത്തിയ യുവാക്കൾ ബംബറുമായി മുങ്ങി; തിരുനക്കരയിൽ ലോട്ടറി മോഷണം നടത്തിയ യുവാക്കൾക്ക് സിസിടിവി കൊടുത്തത് എട്ടിന്റെ പണി; ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസിന്
സ്വന്തം ലേഖകൻ
കോട്ടയം : സിഗരറ്റ് വാങ്ങാനെ വ്യാജേനെ കടയിലെത്തിയ യുവാക്കൾ ബംബറുമായി മുങ്ങി.
ഇന്നലെ വൈകിട്ട് 5നാണ് തിരുനക്കരയിലാണ് സംഭവം. തിരുനക്കര അമ്പലത്തിന് സമീപമുള്ള കടയിലാണ് മോഷണം നടന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിഗരറ്റ് ആവശ്യപ്പെട്ടുകൊണ്ടാണ് യുവാക്കൾ കടയിൽ എത്തിയത്. സിഗരറ്റ് എടുക്കാനായി കടയുടമ അകത്തേക്ക് പോയ തക്കത്തിനാണ് യുവാക്കളിൽ ഒരാൾ അതിവിദഗ്ധമായി ലോട്ടറി മോഷ്ടിച്ചത് .
യുവാക്കൾ പോയതിനുശേഷമാണ് ബംബർ നഷ്ടപ്പെട്ട വിവരം കടയുടമ അറിയുന്നത്. സിസിടിവി നോക്കിയ കടയുടമക്ക് ബമ്പറു പോയ വഴി മനസിലായതോടെ കടയുടമ വെസ്റ്റ് പോലീസിൽ പരാതി നല്കുകയായിരുന്നു.
യുവാക്കൾ മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ അടക്കമാണ് പരാതി നൽകിയിരിക്കുന്നത്.
Third Eye News Live
0
Tags :