ബസ് ജീവനക്കാരെ മർദ്ദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടിയെടുക്കും; ബസ് സമരം ഒത്തുതീർപ്പായി; ഇന്ന് മുതൽ പാലായിൽ സ്വകാര്യ ബസുകൾ ഓടും

Spread the love

പാലാ : മീനച്ചിൽ താലൂക്കിൽ സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി. ആർഡിഒ കെ.എം. ജോസുകുട്ടി, തഹസിൽദാർ ലിറ്റിമോൾ തോമസ്, പാലാ ഡിവൈഎസ്‌പി കെ. സദൻ, എസ്എച്ച്ഒ പ്രിൻസ് ജോസഫ്, വിവിധ രാഷ്ട്രീയകക്ഷി തൊഴിലാളി യൂണിയൻ നേതാക്കളായ ലാലിച്ചൻ ജോർജ്, സജേഷ് ശശി, ജോസുകുട്ടി പൂവേലിൽ, സാബു കാരയ്ക്കൽ, ശങ്കരൻകുട്ടി നിലപ്പന, ബിനീഷ് ചൂണ്ടച്ചേരി, ബസ് ഉടമകളായ ഡാന്റിസ് തെങ്ങുംപള്ളിക്കുന്നേൽ, കുട്ടിച്ചൻ കുഴിത്തോട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

video
play-sharp-fill

കഴിഞ്ഞ ദിവസങ്ങളിൽ പാലായിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ അക്രമം നടത്തിയവർക്കെതിരേയും പ്രശ്നങ്ങൾ സൃഷ്ടിച്ചവർക്കെതിരേയും നടപടിയെടുക്കാൻ യോഗത്തിൽ തീരുമാനമായി. വിദ്യാർഥിനിക്ക് കൺസഷൻ നൽകാത്തതിനെച്ചൊല്ലി എസ്എഫ്ഐ പ്രവർത്തകരും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു.

ഇതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ ബുധനാഴ്ച വൈകീട്ട് കൊട്ടാരമറ്റം സ്റ്റാൻഡിൽ പ്രതിഷേധയോഗം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടയിൽ എസ്എഫ്ഐ പ്രവർത്തകർ ഇതേ കമ്പനിയുടെ മറ്റൊരു ബസിന്റെ ജീവനക്കാരനെ മർദിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബസ് ജീവനക്കാർ രണ്ടുദിവസമായി സമരം നടത്തിയത്.